തൃപ്രയാർ: ബീച്ച് റോഡിൽ സീതിവളവിന് സമീപം കെ കെ സൗണ്ട്സിനു മുൻവശം ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. വലപ്പാട് സ്വദേശി കണക്കാട്ട് വീട്ടിൽ വിജയൻ മകൻ സുധീർ(51), നാട്ടിക ബീച്ച് സ്വദേശി കുറുമ്പൻപാടത്ത് നാരായണൻ മകൻ മുരുകൻ(47)എന്നിവരെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ ജില്ലാ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.


