
ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂവച്ചൽ പേഴുമൂട് സ്വദേശിയാണ് സംഭവത്തിൽ തിരുവല്ലം പോലീസിൻ്റെ പിടിയിലായത്. ഇൻസ്റ്റഗ്രാമിൽ റിക്വസ്റ്റ് അയച്ച് പെൺകുട്ടിയെ പരിചയപ്പെട്ട പ്രതി, നിരന്തരമായ ചാറ്റിംഗിലൂടെയും ഫോൺ കോളുകളിലൂടെയും പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
ഈ സൗഹൃദം മുതലെടുത്ത് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതി പീഡനം നടത്തിയത്. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് കേസെടുത്ത പോലീസ് പ്രതിയെ വേഗത്തിൽ കണ്ടെത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
The post ഇൻസ്റ്റഗ്രാം വഴി പരിചയം; പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ appeared first on Express Kerala.




