ആര്യക്കൊപ്പം മഞ്ജു വാര്യർ; സ്പൈ ആക്ഷൻ ത്രില്ലർ ‘മിസ്റ്റർ എക്സ്’ ഏപ്രിൽ 17-ന് തിയറ്ററുകളിലേക്ക്

ആര്യക്കൊപ്പം മഞ്ജു വാര്യർ; സ്പൈ ആക്ഷൻ ത്രില്ലർ ‘മിസ്റ്റർ എക്സ്’ ഏപ്രിൽ 17-ന് തിയറ്ററുകളിലേക്ക്

ര്യയെ നായകനാക്കി മനു ആനന്ദ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് തമിഴ് ചിത്രം ‘മിസ്റ്റർ എക്സ്’ ഏപ്രിൽ 17-ന് തിയറ്ററുകളിലെത്തും. മഞ്ജു വാര്യർ ഒരു പ്രധാന വേഷത്തിലെത്തുന്ന ഈ സ്പൈ ആക്ഷൻ ത്രില്ലറിൽ ശരത് കുമാർ, ഗൗതം കാർത്തിക്, റൈസ വിൽസൺ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. വിഷ്ണു വിശാൽ ചിത്രം ‘എഫ്.ഐ.ആറി’ലൂടെ ശ്രദ്ധേയനായ മനു ആനന്ദ് ഒരുക്കുന്ന ഈ ചിത്രം ഇന്റലിജൻസ് ലോകത്തെ സാഹസികതകളും നിഗൂഢതകളുമാണ് പ്രമേയമാക്കിയിരിക്കുന്നത്.

യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന് നേരെ വന്ന അഞ്ച് പ്രധാന ഭീഷണികളെ ഇന്റലിജൻസ് ഏജൻസികൾ എങ്ങനെ പ്രതിരോധിച്ചു എന്നതാണ് ചിത്രത്തിന്റെ കാതൽ. ചെന്നൈ, രാജസ്ഥാൻ, മൈസൂർ തുടങ്ങി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലും അസർബൈജാൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലുമായി നൂറോളം ദിവസങ്ങളെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ എസ്. ലക്ഷ്മൺ കുമാർ നിർമ്മിക്കുന്ന ഈ ചിത്രം ആഗോളതലത്തിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ദീപു നൈനാൻ തോമസിന്റെ സംഗീതവും അരുൺ വിൻസന്റിന്റെ ഛായാഗ്രഹണവും ചിത്രത്തിന് കരുത്തേകുന്നു. സ്റ്റണ്ട് സിൽവ ഒരുക്കുന്ന ആക്ഷൻ രംഗങ്ങളാണ് സ്പൈ ത്രില്ലറായ ‘മിസ്റ്റർ എക്സി’ന്റെ മറ്റൊരു പ്രധാന ആകർഷണം. അതുല്യ രവി, അനഘ എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഏപ്രിൽ 17 മുതൽ കേരളത്തിലെ പ്രമുഖ തിയറ്ററുകളിലും ചിത്രം പ്രദർശനത്തിനെത്തും.

The post ആര്യക്കൊപ്പം മഞ്ജു വാര്യർ; സ്പൈ ആക്ഷൻ ത്രില്ലർ ‘മിസ്റ്റർ എക്സ്’ ഏപ്രിൽ 17-ന് തിയറ്ററുകളിലേക്ക് appeared first on Express Kerala.

Spread the love
Scroll to Top