
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിലേക്കുള്ള തന്റെ രണ്ടാം വരവിനെക്കുറിച്ചും ഫോം വീണ്ടെടുത്തതിനെക്കുറിച്ചും മനസ്സ് തുറന്ന് മലയാളി താരം ദേവ്ദത്ത് പടിക്കൽ. 2025 സീസണിൽ ടീമിൽ തിരിച്ചെത്തിയ പടിക്കൽ, നിലവിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്.
2020-ൽ ആർസിബിയിലൂടെ അരങ്ങേറി ‘എമർജിങ് പ്ലെയർ’ പുരസ്കാരം നേടിയ പടിക്കലിന്, ടീം വിട്ടതിനുശേഷം കരിയറിൽ തിരിച്ചടികൾ നേരിട്ടിരുന്നു. രാജസ്ഥാൻ റോയൽസ്, ലഖ്നൗ സൂപ്പർ ജയന്റ്സ് ടീമുകളിൽ കളിച്ചെങ്കിലും പഴയ ഫോം കണ്ടെത്താനായില്ല. എന്നാൽ 2025-ലെ ലേലത്തിൽ 2 കോടി രൂപയ്ക്ക് ആർസിബി തന്നെ താരത്തെ തിരികെ എത്തിച്ചതാണ് കരിയറിൽ നിർണ്ണായകമായതെന്ന് പടിക്കൽ പറയുന്നു. ആ മടങ്ങിവരവ് തനിക്ക് ഏത് രീതിയിലുള്ള ക്രിക്കറ്റ് കളിക്കണം എന്ന കാര്യത്തിൽ വ്യക്തമായ തീരുമാനമെടുക്കാൻ സഹായിച്ചുവെന്ന് താരം വ്യക്തമാക്കി.
Also Read:ഗുവാഹത്തിയിൽ റൺമഴ; മുംബൈയെ തകർത്ത് രാജസ്ഥാൻ റോയൽസ് വിജയക്കുതിപ്പിൽ
തിരിച്ചുവരവിന് ശേഷം മികച്ച ഫോമിലാണ് താരം. 2025 സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 247 റൺസ് നേടിയ പടിക്കൽ, 2026 സീസണിന്റെ തുടക്കത്തിൽ തന്നെ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെക്കുന്നത്. രണ്ട് മത്സരങ്ങളിൽ നിന്ന് ഇതിനോടകം 111 റൺസ് അടിച്ചുകൂട്ടിയ താരത്തിന് 201.82 എന്ന മികച്ച സ്ട്രൈക്ക് റേറ്റുണ്ട്. സൺറൈസേഴ്സ് ഹൈദരാബാദിനും ചെന്നൈ സൂപ്പർ കിംഗ്സിനുമെതിരെ തുടർച്ചയായ രണ്ട് അർദ്ധ സെഞ്ച്വറികൾ നേടിയാണ് പടിക്കൽ തന്റെ ഫോം തെളിയിച്ചത്.
The post ഫോമിലേക്ക് ഗിയർ മാറ്റി പടിക്കൽ; തുടർച്ചയായ രണ്ട് അർദ്ധ സെഞ്ച്വറികൾ, സ്ട്രൈക്ക് റേറ്റ് 200 കടന്നു! appeared first on Express Kerala.




