
വിശാഖപട്ടണം: ക്രിക്കറ്റ് മത്സരത്തിനിടെ ഒരു റണ്ണിനെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. മത്സരത്തിൽ അമ്പയറായിരുന്ന അജിത് (23) ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സഹ അമ്പയർ ചിരഞ്ജീവിക്കും ആക്രമണത്തിൽ പരിക്കേറ്റു.
കളിക്കിടെ ഒരു റണ്ണിന്റെ പേരിൽ കളിക്കാർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. അമ്പയർമാർ ഇടപെട്ട് ഈ പ്രശ്നം പരിഹരിച്ചെങ്കിലും, കാണികളിലൊരാളായ കിഷോർ (26) അമ്പയർമാരുടെ തീരുമാനത്തെ ചോദ്യം ചെയ്യുകയും അവർക്കെതിരെ തിരിയുകയും ചെയ്തു. ആക്രമണത്തിനിടെ അജിത്തിന് കുത്തേറ്റതായി പോലീസ് സ്ഥിരീകരിച്ചു. സ്വകാര്യ ഫോട്ടോഗ്രാഫറായ കിഷോറിന് കൊല്ലപ്പെട്ട അജിത്തുമായി മുൻപും തർക്കങ്ങൾ ഉണ്ടായിരുന്നതായും പോലീസ് അറിയിച്ചു.
The post ക്രിക്കറ്റ് കളിക്കിടെ തർക്കം; വിശാഖപട്ടണത്ത് അമ്പയറെ കുത്തിക്കൊന്നു appeared first on Express Kerala.




