PUDUKAD-NEWS-PUTHUKAD-NEWS

മൂർക്കനാട് പള്ളിയിൽ തിരുനാൾ ആഘോഷിച്ചു

ഇരിങ്ങാലക്കുട : മൂർക്കനാട് സെൻ്റ് ആൻ്റണീസ് ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെയും, രക്തസാക്ഷികളായ വിശുദ്ധ സെബസ്ത്യാനോസിന്റെയും, വിശുദ്ധ ഗീവർഗീസിൻ്റെയും 188-ാം സംയുക്ത തിരുനാൾ ആഘോഷിച്ചു.

ആഘോഷമായ തിരുനാൾ പാട്ടു കുർബാനയ്ക്ക് ഫാ. അനൂപ് പാട്ടത്തിൽ മുഖ്യ കാർമികത്വം വഹിച്ചു.

ഫാ. ജോജോ അരിക്കാട് തിരുനാൾ സന്ദേശം നൽകി.

ഉച്ചതിരിഞ്ഞ് നടന്ന തിരുനാൾ പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു.

വിശുദ്ധന്റെ തിരുശേഷിപ്പിന്റെ ആശിർവാദത്തിനുശേഷം വർണ്ണമഴയും സൗഹൃദ ബാൻഡ് വായനയും ഉണ്ടായിരുന്നു.

ഇടവക വികാരി ഫാ. സിന്റോ മാടവന, ജനറൽ കൺവീനർ സിൻജോ ജോർജ്, ജോയിൻ്റ് കൺവീനർ ജിജോയ് ഫ്രാൻസിസ്, കൈകാരന്മാരായ ജോൺ ജെറാൾഡ് വർഗ്ഗീസ്, പോളി വാറു, വിവിധ കമ്മിറ്റി കൺവീനർമാർ കമ്മിറ്റി അംഗങ്ങൾ, കുടുംബ സമ്മേളന, സംഘടന ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

Spread the love
See also  കല്ലൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top