എരുമപ്പെട്ടി : പ്രായ പൂർത്തിയാകാത്ത ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയായ മലപ്പുറം എടയുർ സ്വദേശിയായ പറങ്ങോട്ടു പറമ്പിൽ വീട്ടിൽ തിയാമ്മു എന്നുവിളിക്കുന്ന കഞ്ഞുമുഹമ്മദ്, (64) നെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
2025 ജൂൺ 7 മുതൽ 2.2.2026 വരെയുള്ള ദിവസങ്ങളിലാണ് കേസിനാസ്പദമായ സംവം നടന്നത് എരുമപ്പെട്ടിയിലുള്ള മദ്രസയിലെ ക്ലാസ്സ് മുറിയിൽ വെച്ച് പ്രതി പല തവണ ബാലികയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടി വീട്ടിൽ സംഭവം അറിയിച്ചതിനെ തുടർന്ന് തൃശ്ശൂർ ചൈൽഡ് ലൈനിൽ നിന്ന് എരുമപ്പെട്ടി സ്റ്റേഷനിലേക്ക് ഇന്റിമേഷൻ ലഭിച്ചതനുസരിച്ച് എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലെ ചൈൽഡ് വെൽഫെയർ ഓഫീസറായ ഗ്രേഡ് അസിസ്റ്റൻ്റെ സബ്ബ് ഇൻസ്പെക്ടർ ഓമന.കെ.എസ്
അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തുടർന്നുള്ള അന്വേഷണത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കോഴിക്കോട് നിന്നും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്പെക്ടർ അനീഷ് കുമാർ.എസ്, സബ് ഇൻസ്പെക്ടർ അരുൺ.സി, ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാജൻ.ഐ.ബി, സിവിൽ പോലീസ് ഓഫീസർമാരായ പ്രശാന്ത്.വി.ബി, ജിതേഷ്.സി.പി, CPO വിഷ്ണുജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.


