സ്വര്‍ണവില കുതിക്കുന്നു; ഇനി സര്‍വ റെക്കോര്‍ഡുകളും തകരും, വെള്ളിയും കൂടി

സ്വര്‍ണവില കുതിക്കുന്നു; ഇനി സര്‍വ റെക്കോര്‍ഡുകളും തകരും, വെള്ളിയും കൂടി

കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി ഉയരുന്നു. ഇന്നലെ വൈകീട്ട് 560 രൂപ ഉയര്‍ന്ന പവന്‍ വില ഇന്ന് രാവിലെ 600 രൂപ വര്‍ധിച്ചു.അതായത്, മണിക്കൂറുകള്‍ക്കിടെ 1000 രൂപയില്‍ അധികം പവന്‍ വിലയില്‍ വര്‍ധനവുണ്ടായി. ഇനിയും സ്വര്‍ണവില ഉയരുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള വിവരം. കേരളത്തില്‍ വെള്ളിയുടെ വിലയും ഉയരുന്നു എന്നതും എടുത്തു പറയണം.ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 114240 രൂപയാണ് നല്‍കേണ്ടത്. ഗ്രാമിന് 14280 രൂപയും. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വര്‍ധിച്ചു. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. അതേസമയം, വെള്ളിയുടെ ഗ്രാം വില 275 രൂപയായി വര്‍ധിച്ചു. പത്ത് ഗ്രാമിന് 2750 രൂപയുമായി. കഴിഞ്ഞ ദിവസത്തേക്കാള്‍ 10 രൂപയാണ് ഗ്രാമിന് വര്‍ധിച്ചിരിക്കുന്നത്.

അതേസമയം, കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11735 രൂപയാണ് വില. പവന് 93080 രൂപ നല്‍കണം. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9135 രൂപയും പവന് 73080 രൂപയും നല്‍കണം. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5890 രൂപയും പവന് 47120 രൂപയും നല്‍കണം.

Spread the love
See also  ലഹരി വിരുദ്ധ ഡ്രൈവ്; ഒൻപത് പേർ പിടിയിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top