PUDUKAD-NEWS-PUTHUKAD-NEWS

അപകടത്തിൽപ്പെട്ട ലോറിക്ക് പുറകിൽ കണ്ടെയ്നർ ലോറിയിടിച്ച് ഒരാൾക്ക് പരിക്ക്.

വാടാനപ്പള്ളി : തൃത്തല്ലൂർ എട്ടാം കല്ലിൽ കഴിഞ്ഞ ദിവസം ബൈക്ക് ലോറിയിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ട അപകടത്തിൽ റോഡിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പുറക്കിൽ കണ്ടെയ്നർ ലോറിയിടിച്ച് ലോറി ഡ്രൈവർ പത്തനംതിട്ട അടൂർ സ്വദേശി പാപ്പച്ചൻ (50) ആണ് പരിക്കേറ്റത്.
ഇയാളെ വാടാനപ്പള്ളി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ മദർ ആശുപത്രിയിൽ എത്തിച്ചു. ഇന്നു പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. റോഡിൽ കിടന്നിരുന്ന ലോറി ലോറിയുടെ പുറകിൽ ഇടിച്ച കണ്ടെയ്നർ നിയന്ത്രണ വിട്ട് സമീപത്തെ റോഡരികിലെ മരത്തിലിടിച്ചാണ് നിന്നത് അപകടത്തിൽ കണ്ടെയ്നർ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു.
തൃപ്രയാറിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സും വാടാനപ്പള്ളി പോലീസ്, വാടാനപ്പള്ളി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ, ബിലീവർ ആംബുലൻസ്, സഹചാരി ആംബുലൻസ് പ്രവർത്തകർ, നാട്ടുകാർ എന്നിവർ ചേർന്ന് ഒന്നര മണിക്കൂർ കണ്ടയ്നർ ലോറിയുടെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ലോറി ഡ്രൈവർ ആയ പാപ്പച്ചനെ പുറത്തെടുത്തത്.

Spread the love
See also  15-07-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top