ചേറ്റുവ : ദേശീയപാത അറുപത്തി ആറ് ചേറ്റുവ ജി.എം.യു പി.സ്കൂളിന് മുന്നിൽ ബുള്ളറ്റിൽ നിന്നും വീണ് ബുള്ളറ്റ് ഓടിച്ചിരുന്ന ചേറ്റുവ ജി എം യു പി സ്കൂളിന് സമീപം താമസിക്കുന്ന വട്ടം പറമ്പത്ത് ജലീൽ മകൻ സിനാൻ (18) നാണ് പരിക്കേറ്റത്.
സിനാനെ ഉടൻതന്നെ ചേറ്റുവ ലെവൽ ഓഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചേറ്റുവ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തുടർ ചികിൽസക്ക് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാത്രി 10 : 45 ഓടെയായിരുന്നു അപകടം



