PUDUKAD-NEWS-PUTHUKAD-NEWS

ബാലവേദി കലോത്സവവും ആദരസന്ധ്യയും

ഇരിങ്ങാലക്കുട : കുട്ടികളിലെ സർഗ്ഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനും വളർത്തിയെടുക്കുന്നതിനും പാഠ്യരംഗത്ത് കരസ്ഥമാക്കിയ നേട്ടങ്ങളെ ആദരിക്കുന്നതിനുമായി ബാലവേദിയുടേയും എഐവൈഎഫ്, എഐഎസ്എഫ്, കേരള മഹിളാ സംഘം കാറളം പഞ്ചായത്ത് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ബാലവേദി കലോത്സവവും ആദരസന്ധ്യയും സംഘടിപ്പിച്ചു.

ബാലവേദി കലോത്സവം മതിലകം ബി.ആർ.സി. അധ്യാപകൻ എൻ.സി. പ്രശാന്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ആദരസന്ധ്യ തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു.

സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം കെ. ശ്രീകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ്. ബൈജു, ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. സുധീർദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ സുനിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, സാഹിത്യകാരനും ശാസ്ത്ര പ്രചാരകനുമായ റഷീദ് കാറളം, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസീന സജയൻ, സിപിഐ ലോക്കൽ കമ്മിറ്റി അസിസ്റ്റൻ്റ് സെക്രട്ടറി സി.കെ. ആരോമൽ, എഐവൈഎഫ് മേഖല സെക്രട്ടറി ഷാഹിൽ, പഞ്ചായത്ത് അംഗങ്ങളായ അഡ്വ. അനീഷ് ശശിധരൻ, നിജി ലിജു തുടങ്ങിയവർ ആശംസകൾ നേർന്നു.

എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.എസ്. ശ്യാംകുമാർ സ്വാഗതവും എഐഎസ്എഫ് മണ്ഡലം
സെക്രട്ടറി വിഘ്നേഷ് നന്ദിയും പറഞ്ഞു.

Spread the love
See also  കയ്പമംഗലം മൂന്നുപീടിക ഐസ് പ്ലാൻ്റിൽ അമോണിയം ചോർന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top