PUDUKAD-NEWS-PUTHUKAD-NEWS

ചെന്ത്രാപ്പിന്നിയിൽ മധ്യവയസ്കന് വെട്ടേറ്റു.

ചെന്ത്രാപ്പിന്നി സി.വി. സി.വി.സെൻ്റർ കിഴക്ക് കാളക്കൂടത്ത് വീട്ടിൽ ഹരിദാസൻ(55)നാണു വെട്ടേറ്റത്. കഴുത്തിന് പിറകിലും മുഖത്തും പരിക്കേറ്റ ഇദ്ദേഹത്തെ ചളിങ്ങാട് ശിഹാബ് തങ്ങൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 10:30 ഓടെ സി.വി.സെന്ററിന് കിഴക്കു ഭാഗത്ത് വച്ചാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നനയ്ക്കാനെത്തിയ ദാസനെ, പരിസരവാസിയായ സുന്ദരൻ എന്നയാളാണ് വെട്ടി പരിക്കേൽപ്പിച്ചത്. സംഭവത്തെ തുടർന്ന് സുന്ദരനെ കയ്പമംഗലം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Spread the love
See also  തൃശ്ശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം അമ്മയും കുഞ്ഞും മരി ച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top