ചരിത്രപ്രസിദ്ധമായ തൃശൂർ പൂരത്തിന് പരിസമാപ്‌തി കുറിച്ച് പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു. അടുത്തവർഷം തൃശ്ശൂർ പൂരം ഏപ്രിൽ 17ന്.
വടക്കുന്നാഥ ക്ഷേത്രശ്രീ മൂലസ്ഥാനത്ത് പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ 36 മണിക്കൂർ നീണ്ടുനിന്ന മഹാചടങ്ങുകൾക്ക് സമാപനമായി.
ഇന്നലെ കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.
തുടർന്ന് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ ഉപചാരചൊല്ലലോടെയാണ് പൂരം ഔപചാരികമായി അവസാനിച്ചത്. പാരമ്പര്യവും പൗരാണിക ഭംഗിയും ഒരുമിച്ച മഹോത്സവം വീണ്ടും അടുത്ത വർഷം ആവേശത്തോടെ വരവേൽക്കാം.


