loader image
എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം; പട്ടികവർഗ വകുപ്പിൽ 140 ട്രെയിനി ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ

എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം; പട്ടികവർഗ വകുപ്പിൽ 140 ട്രെയിനി ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ

പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിൽ ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്കാണ് ഈ അവസരം. ആകെ 140 ഒഴിവുകളാണ് ഉള്ളത്. എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 30.10.2025 ൽ 18 വയസ് പൂർത്തിയായവരും 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികൾക്ക് 5 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും.

ഉദ്യോഗാർത്ഥികളുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത് (കുടുംബ നാഥന്റെ/സംരക്ഷകന്റെ വരുമാനം). അപേക്ഷകരെ സ്വന്തം ജില്ലയിലെ പരിഗണിക്കുകയുള്ളൂ. പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 10,000 രൂപ ഓണറേറിയം ലഭിക്കും. നിയമനം അപ്രന്റിസ്ഷിപ് ആക്ട് അനുസരിച്ചുള്ള നിയമങ്ങൾക്ക് വിധേയവും, താത്കാലികവും ഒരു വർഷത്തേക്ക് മാത്രവുമായിരിക്കും.

Also Read: തൊഴിൽ പരിശീലനത്തിന് സർക്കാരിന്റെ കൈത്താങ്ങ്; കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിന്റെ അതാത് ജില്ലാ ഓഫീസുകളുടെ കീഴിൽ നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പരിശീലനത്തിന് തിരഞ്ഞെടുക്കുന്നത്. അപേക്ഷ ഫോമുകൾ എല്ലാ ഐ.ടി.ഡി പ്രൊജക്റ്റ് ഓഫീസ്/ട്രൈബൽ ഡെവലപ്മെൻറ് ഓഫീസ്/ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ നിന്നും വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷ അതാത് ഐ ടി ഡി പ്രൊജക്റ്റ് ഓഫീസ്/ട്രൈബൽ ഡെവലപ്മെൻറ് ഓഫീസ്/ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 31 ആണ്.
The post എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം; പട്ടികവർഗ വകുപ്പിൽ 140 ട്രെയിനി ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ appeared first on Express Kerala.

Spread the love
See also  സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ്; എസ്.ഡി.പി.ഐ നേതാവിന്റെ വീട്ടിൽ നിന്ന് ഹാർഡ് ഡിസ്കും ഫോണും പിടിച്ചെടുത്തു

New Report

Close