loader image
ഒരു മാസം ആരുമായും സംസാരിച്ചില്ല; എല്ലാം അവസാനിച്ചു എന്ന് തോന്നി”, കുറിപ്പുമായി ബിൻസി

ഒരു മാസം ആരുമായും സംസാരിച്ചില്ല; എല്ലാം അവസാനിച്ചു എന്ന് തോന്നി”, കുറിപ്പുമായി ബിൻസി

ബിഗ് ബോസ് മലയാളം സീസൺ 7ൽ മത്സരാർത്ഥിയായിരുന്ന ആർജെ ബിൻസി, ആദ്യ ദിവസങ്ങളിൽ നടന്ന എവിക്ഷനിൽ തന്നെ പുറത്ത് പോയെങ്കിലും പിന്നീട് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളും നെഗറ്റീവ് കമന്റുകളും നേരിട്ടിരുന്നു. എന്നാൽ എല്ലാം മറികടന്ന് ഒരു വർഷം മുൻപ് ആരംഭിച്ച യൂട്യൂബ് ചാനൽ ഇന്ന് ഒരു ലക്ഷം സബ്സ്ക്രൈബർമാരെത്തിയതായി ബിൻസി സന്തോഷത്തോടെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

ബിഗ് ബോസിൽ നിന്ന് പുറത്തായതിന് ശേഷം ഒരു മാസം മുഴുവൻ മനസികമായി തളർന്ന് ആരോടും സംസാരിക്കാതെ ഒറ്റപ്പെട്ടിരിക്കേണ്ടി വന്ന ഘട്ടത്തെ കുറിച്ചും ബിൻസി തുറന്ന് പറയുന്നു. എല്ലാ പ്രതീക്ഷകളും അവസാനിച്ചെന്നു കരുതിയ സമയത്താണ് ഈ യാത്ര തുടങ്ങിയത്, എന്നാണ് ബിൻസിയുടെ വാക്കുകൾ.

Also Read: 45 വയസുകാരനും 20 വയസുകാരിയുമായുള്ള ബന്ധം; സൂര്യയുടെ പുതിയ ചിത്രത്തെക്കുറിച്ച് നിർമാതാവ്

“ജീവിതത്തിലെ എല്ലാ പ്രതീഷയും അവസാനിച്ചു എന്ന് കരുതിയ സമയത്താണ് ഞാൻ ഒരു യുട്യൂബ് ചാനൽതുടങ്ങുന്നത്! കൃത്യമായി പറഞ്ഞാൽ, ബിഗ്‌ബോസിൽ നിന്ന് ഇറങ്ങിയ ഞാൻ ഒരു മാസം ആരോടും സംസാരിക്കാതെ വിഷമിച്ചും, കരഞ്ഞും ഇരിക്കുവായിരുന്നു.അഞ്ചു മാസം മുൻപ് ഞാൻ എന്റെ വീട്ടുകാരുടെ വാക്കുകൾ കേട്ടു. അവസാനപ്രതീക്ഷ എന്നൊക്കെ പറയില്ലേ, അങ്ങനെയാണ് ഞാൻ ആ ചാനലിൽ വീഡിയോസ് ചെയ്തത്. ഒട്ടും ഓക്കേ അല്ലാതെ ഇരിക്കുന്ന സമയത്തും, എങ്ങനെയോ കഷ്ടപ്പെട്ട് വോയ്‌സ് ഓവർ ഒക്കെ കൊടുത്തു ഷോർട് വീഡിയോസ് ഇടാൻ തുടങ്ങി. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് എന്റെ വോയ്സ് അടിപൊളി ആണ് എന്ന് കുറെ ആളുകൾ പറയുന്നത്. പിന്നീട് അവർ തന്ന സപ്പോർട്ട് എനിക്ക് ഓരോ വിഡിയോയും ചെയ്യാൻ ഒള്ള മോട്ടിവേഷൻ ആയി”, എന്നാണ് ബിൻസി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

See also  വെള്ളാപ്പള്ളിക്ക് കൊടുക്കാൻ തീരുമാനിച്ചതിനാൽ മമ്മുട്ടിക്ക് കൊടുത്തു ! | mammootty

ബിഗ് ബോസിനു ശേഷം തിരിച്ചുവരവ് ഉറപ്പിച്ച ബിൻസി ഇപ്പോൾ തന്റെ പ്ലാറ്റ്‌ഫോം സ്വന്തം കരുത്തിലാണ് വളർത്തിക്കൊണ്ടിരിക്കുന്നത് എന്നത് തന്നെ ഈ നേട്ടത്തിന്റെ സവിശേഷതയാണ്.
The post ഒരു മാസം ആരുമായും സംസാരിച്ചില്ല; എല്ലാം അവസാനിച്ചു എന്ന് തോന്നി”, കുറിപ്പുമായി ബിൻസി appeared first on Express Kerala.

Spread the love

New Report

Close