loader image
ദുബായിൽ പ്ലാസ്റ്റിക് യുഗം അവസാനിക്കുന്നു; ജനുവരി 1 മുതൽ സമ്പൂർണ നിരോധനം; ലംഘിച്ചാൽ കർശന നടപടി

ദുബായിൽ പ്ലാസ്റ്റിക് യുഗം അവസാനിക്കുന്നു; ജനുവരി 1 മുതൽ സമ്പൂർണ നിരോധനം; ലംഘിച്ചാൽ കർശന നടപടി

ദുബായ്: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് ജനുവരി 1 മുതൽ ദുബായിൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തുന്നു. 2022 മുതൽ ഘട്ടം ഘട്ടമായി നടപ്പിലാക്കി വരുന്ന പദ്ധതിയുടെ അവസാന ഘട്ടമാണ് പുതുവർഷത്തിൽ നിലവിൽ വരുന്നത്. ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ആണ് ഇക്കാര്യം അറിയിച്ചത്.

നിരോധനം ഏർപ്പെടുത്തിയ പ്രധാന ഉൽപ്പന്നങ്ങൾ

പുതിയ നിയമപ്രകാരം പ്ലാസ്റ്റിക് പ്ലേറ്റുകൾ, കട്‌ലറികൾ, ചോപ് സ്റ്റിക്കുകൾ, പ്ലാസ്റ്റിക് കപ്പുകൾ, അവയുടെ അടപ്പുകൾ എന്നിവ ജനുവരി 1 മുതൽ പൂർണ്ണമായും നിരോധിക്കും. നിലവിൽ പ്ലാസ്റ്റിക് സ്ട്രോകൾ, കോട്ടൺ ബഡുകൾ, ടേബിൾ കവറുകൾ, പോളിസ്റ്റൈറേൻ കണ്ടെയ്നറുകൾ എന്നിവയ്ക്ക് നേരത്തെ തന്നെ നിരോധനം ഏർപ്പെടുത്തിയിരുന്നു.

Also Read: കുവൈത്ത് ഫർവാനിയയിൽ അപ്പാർട്ട്മെന്റിന് തീപിടിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

പരിശോധനയും ബോധവൽക്കരണവും

നിരോധനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ വ്യാപകമായ ബോധവൽക്കരണ പരിപാടികൾ നടന്നുവരികയാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സുസ്ഥിരമായ ഒരു ഭാവി ലക്ഷ്യമിട്ടുള്ള ദുബായുടെ വലിയ ചുവടുവെപ്പായാണ് ഈ നീക്കത്തെ കാണുന്നത്.
The post ദുബായിൽ പ്ലാസ്റ്റിക് യുഗം അവസാനിക്കുന്നു; ജനുവരി 1 മുതൽ സമ്പൂർണ നിരോധനം; ലംഘിച്ചാൽ കർശന നടപടി appeared first on Express Kerala.

Spread the love
See also  പാർട്ടി പ്രാണനാണെങ്കിൽ ആ പ്രാണൻ നേതൃത്വം പോക്കരുത്

New Report

Close