നിയന്ത്രണം വിട്ട ടോറസ് ലോറി കടയിലേക്ക് ഇടിച്ചുകയറി

നിയന്ത്രണം വിട്ട ടോറസ് ലോറി കടയിലേക്ക് ഇടിച്ചുകയറി

നിയന്ത്രണം വിട്ട ടോറസ് ലോറി വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറി.

കൊടുങ്ങല്ലൂർ ഷൊർണൂർ സംസ്ഥാനപാതയിൽ വാഴക്കോടിന് സമീപമാണ് അപകടം. നിയന്ത്രണം വിട്ട ടോറസ് ലോറി റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. തൃശ്ശൂർ ഭാഗത്ത് നിന്നും ഷോർണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. മഴയെ തുടർന്ന് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി നീങ്ങിയാണ് അപകടമുണ്ടായത് എന്നാണ് വിവരങ്ങൾ. ഇടിയുടെ ആഘാതത്തിൽ കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പുലർച്ചയായതിനാൽ റോഡിൽ മറ്റു വാഹനങ്ങളോ കാൽനടയാത്രികരോ ഇല്ലായിരുന്നതു കൊണ്ട് വൻ അപകടമാണ് ഒഴിവായത്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Spread the love
See also  വാഴച്ചാൽ ജി.ഡബ്ല്യു.എൽ.പി. സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് തവനിഷ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top