കേച്ചേരി കിഴക്കേ ആളൂർ സെന്ററിൽ കാറും ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.
സ്കൂട്ടർ യാത്രികനായ കിഴക്കേ ആളൂർ ചാലക്കൽ വീട്ടിൽ തോമസ് മകൻ ആന്റണി (57), ബൈക്ക് യാത്രികനായ മണലി മട്ടമ്മൽ വീട്ടിൽ സലീം മകൻ അജ്മൽ (18) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ ഇരുവരെയും കേച്ചേരി ആക്ട്സ് പ്രവർത്തകർ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



