ജില്ലയിൽ പോക്‌സോ കേസുകള്‍ കുതിച്ചുയരുന്നു; അഞ്ച് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 2000 ലേറെ കേസുകള്‍

ജില്ലയിൽ പോക്‌സോ കേസുകള്‍ കുതിച്ചുയരുന്നു; അഞ്ച് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 2000 ലേറെ കേസുകള്‍

നിയമങ്ങള്‍ കർശനമാക്കുമ്പോഴും ജില്ലയില്‍ പോക്‌സോ കേസുകളുടെ എണ്ണത്തില്‍ വലിയ വർദ്ധനവ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളില്‍ തൃശൂർ സിറ്റി, റൂറല്‍ പൊലീസ് പരിധിയിലായി 2,000ത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ചില വർഷങ്ങളില്‍ 135 മുതല്‍ നാനൂറോളം കേസുകള്‍ വരെ ഉണ്ടായിട്ടുണ്ട്. പോക്‌സോ കേസുകളില്‍ പിടിയിലായവരില്‍ ഭൂരിഭാഗം പേരും 30 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. 2025 ലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സിറ്റി, റൂറല്‍ പൊലീസ് ജില്ലകളില്‍ 397 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ഏറ്റവും കൂടുതല്‍ സിറ്റി പൊലീസ് പരിധിയിലാണ്. 1063 എണ്ണം. 1029 കേസുകളാണ് റൂറല്‍ പരിധിയില്‍. രജിസ്റ്റർ ചെയ്ത കേസുകളില്‍ കുറ്റപ്പത്രസമർപ്പണം അതിവേഗത്തിലാണ് പൂർത്തിയാകുന്നത്. പോക്‌സോ കേസുകളില്‍ ജാമ്യം ലഭിക്കുന്നത് തന്നെ മാസങ്ങള്‍ക്ക് ശേഷമാണ്.

പോക്‌സോ കേസ് കണക്ക്

2020 മുതല്‍ 2026 ഏപ്രില്‍ വരെ

2020

സിറ്റി – 116

റൂറല്‍ – 120

2021

സിറ്റി – 137

റൂറല്‍ -157

2022

സിറ്റി -173

റൂറല്‍ -170

2023

സിറ്റി – 202

റൂറല്‍ – 167

2024

സിറ്റി – 183

റൂറല്‍ – 179

2025

സിറ്റി – 208

റൂറല്‍ – 189

2026 ( ഏപ്രില്‍ വരെ

സിറ്റി – 44

റൂറല്‍ – 47

ആകെ – 2092

Spread the love
See also  ഓൺലൈൻ ജോലിയുടെ പേരിൽ 17 ലക്ഷം രൂപയുടെ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top