നിയമങ്ങള്‍ കർശനമാക്കുമ്പോഴും ജില്ലയില്‍ പോക്‌സോ കേസുകളുടെ എണ്ണത്തില്‍ വലിയ വർദ്ധനവ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളില്‍ തൃശൂർ സിറ്റി, റൂറല്‍ പൊലീസ് പരിധിയിലായി 2,000ത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ചില വർഷങ്ങളില്‍ 135 മുതല്‍ നാനൂറോളം കേസുകള്‍ വരെ ഉണ്ടായിട്ടുണ്ട്. പോക്‌സോ കേസുകളില്‍ പിടിയിലായവരില്‍ ഭൂരിഭാഗം പേരും 30 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. 2025 ലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സിറ്റി, റൂറല്‍ പൊലീസ് ജില്ലകളില്‍ 397 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഏറ്റവും കൂടുതല്‍ സിറ്റി പൊലീസ് പരിധിയിലാണ്. 1063 എണ്ണം. 1029 കേസുകളാണ് റൂറല്‍ പരിധിയില്‍. രജിസ്റ്റർ ചെയ്ത കേസുകളില്‍ കുറ്റപ്പത്രസമർപ്പണം അതിവേഗത്തിലാണ് പൂർത്തിയാകുന്നത്. പോക്‌സോ കേസുകളില്‍ ജാമ്യം ലഭിക്കുന്നത് തന്നെ മാസങ്ങള്‍ക്ക് ശേഷമാണ്.
പോക്‌സോ കേസ് കണക്ക്
2020 മുതല്‍ 2026 ഏപ്രില്‍ വരെ
2020
സിറ്റി – 116
റൂറല്‍ – 120
2021
സിറ്റി – 137
റൂറല്‍ -157
2022
സിറ്റി -173
റൂറല്‍ -170
2023
സിറ്റി – 202
റൂറല്‍ – 167
2024
സിറ്റി – 183
റൂറല്‍ – 179
2025
സിറ്റി – 208
റൂറല്‍ – 189
2026 ( ഏപ്രില്‍ വരെ
സിറ്റി – 44
റൂറല്‍ – 47
ആകെ – 2092



