എംഎൽഎ ആയിട്ട് 25 വർഷം; ഉണ്ണിയാടനെ അഭിനന്ദിച്ച് യുഡിഫ്

എംഎൽഎ ആയിട്ട് 25 വർഷം; ഉണ്ണിയാടനെ അഭിനന്ദിച്ച് യുഡിഫ്

എംഎൽഎ ആയിട്ട് ഇന്ന് 25 വർഷം: തോമസ് ഉണ്ണിയാടനെ അഭിനന്ദിച്ച് യു ഡി എഫ്

ഇരിങ്ങാലക്കുട : തോമസ് ഉണ്ണിയാടൻ ആദ്യമായി എംഎൽഎ ആയതിന്റെ ഇരുപത്തിയഞ്ചാം വാർഷിക ദിനത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ച് യു ഡിഎഫ്. രാജീവ്ഗാന്ധി മന്ദിരത്തിൽ നടന്ന ചടങ്ങിൽ യുഡിഎഫ് കൺവീനറും നഗരസഭാ അധ്യക്ഷനുമായ എം.പി.ജാക്സൺ ഉണ്ണിയാടനെ ആദരിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി ,ഡി സി സി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, ടി.വി.ചാർലി, സതീഷ് വിമലൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, നഗരസഭ ഉപാധ്യക്ഷ ചിന്ത ധർമ്മരാജൻ ,

കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, ജില്ലാ സെക്രട്ടറി സേതുമാധവൻ പറയംവളപ്പിൽ, പി.ടി.ജോർജ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുൽ ഹഖ്

എന്നിവർ പ്രസംഗിച്ചു.

2001 മെയ് 13 നാണ് തോമസ് ഉണ്ണിയാടനെ ആദ്യമായി എം എൽ എ ആയി പ്രഖ്യാപിച്ചത്. എൽ ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന ടി ശശിധരനെ 406 വോട്ടിന് പരാജയപ്പെടുത്തിയാണ് അതുവരെ എൽ ഡി എഫ് കുത്തകയായി വച്ചിരുന്ന ഇരിങ്ങാലക്കുട മണ്ഡലത്തെ തോമസ് ഉണ്ണിയാടൻ യു ഡി എഫ് പക്ഷത്തേക്ക് കൊണ്ടുവന്നത്.തുടർന്ന് 2006 ൽ 7995 വോട്ടിന്റെയും 2011 ൽ 12404 വോട്ടിന്റെയും ഭൂരിപക്ഷത്തിൽ ഉണ്ണിയാടൻ സീറ്റ് യു ഡി എഫിനായി നിലനിർത്തി. 2026 ൽ വീണ്ടും 10212 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വീണ്ടും ജയിക്കുകയായിരുന്നു. മണ്ഡലത്തിന്റെ ചരിത്രത്തിലെ വലിയ ഭൂരിപക്ഷങ്ങൾ ഇപ്പോഴും തോമസ് ഉണ്ണിയാടന്റെ പേരിലാണ്.

Spread the love
See also  07-08-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top