മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റില്ലാതെ യാത്ര; പിഴ ഈടാക്കിയ ചലാനിലെ ഫോട്ടോ 18 കാരനെ കുടുക്കി

മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റില്ലാതെ യാത്ര; പിഴ ഈടാക്കിയ ചലാനിലെ ഫോട്ടോ 18 കാരനെ കുടുക്കി

മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്ത മോഷ്ടാവ് ചലാനിലെ ഫോട്ടോയിൽ കുടുങ്ങി. വടക്കേ സ്റ്റാൻഡിനു സമീപം പാർക്ക് ചെയ്ത ചിറ്റണ്ട സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയായ ചാവക്കാട് തൊട്ടാപ്പ് സ്വദേശി അറക്കൽ സാദിഖ് (18) ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാർച്ച് 18നാണ് ബൈക്ക് മോഷണം പോയത്. പരാതി ഈസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്നുതന്നെ അന്വേഷണവും ആരംഭിച്ചു. ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തത് മൂലം ബൈക്ക് ഉടമയ്ക്ക് പിഴ ഒടുക്കാൻ നോട്ടീസെത്തി. തൻറെ ബൈക്ക് ഉപയോഗിച്ച ആളുടെ ഫോട്ടോ നോട്ടീസിൽ കണ്ടയുടൻ ഉടമ പോലീസിൽ വിവരമറിയിച്ചു. പോലീസ് ഈ ഫോട്ടോയുമായി നടത്തിയ അന്വേഷണത്തിൽ ചാവക്കാട് ലൈറ്റ് ഹൗസിന് സമീപത്തുനിന്ന് പ്രതിയെ പിടികൂടി.

Spread the love
See also  ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രം പതിനഞ്ചാമത് ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞം ഒന്നാം ദിവസം പുരാണ തത്ത്വ നിർണ്ണയം മുതൽ ദേവീദർശന പാരായണം നടന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top