കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു.

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു.

ചാവക്കാട് തൊട്ടാപ്പ് കടപ്പുറത്ത് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. തൊട്ടാപ്പ് നാലു സെന്റ് കോളനിയിൽ ഇല്യാസിൻ്റെ മകൻ ഇജാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ മുതൽ കൂട്ടുകാരുമൊത്ത് തൊട്ടപ്പ് ബദർപള്ളി
പള്ളിക്ക് സമീപമാണ് ഇജാസ് കുളിക്കാൻ എത്തിയത്,
ഇതിനിടെ ഉച്ചയ്ക്ക് ഒരു മണിക്കാണ് ഇജാസ് ശക്തമായ തിരമാലയിൽപ്പെട്ടതെന്ന് കൂടെയുണ്ടായിരുന്നവർ പറയുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ നടത്തിയ തെരച്ചിലിൽ ഒരു മണിക്കൂറിന് ശേഷമാണ് ഇജാസിനെ കണ്ടെത്താനായത്. ഉടൻ തന്നെ കുട്ടിയെ ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു വെങ്കിലും ഇജാസ് മരിക്കുകയായിരുന്നു

Spread the love
See also  നിർമ്മിത ബുദ്ധിയുടെ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന സന്ദേശവുമായി രൂപത പാസ്റ്ററൽ കൗൺസിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top