നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗത്തിൽ ജാഗ്രത പുലർത്തണമെന്ന സന്ദേശവുമായി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍
ഇരിങ്ങാലക്കുട: നിര്‍മ്മിത ബുദ്ധി സമൂഹത്തിന്റെ പൊതുനന്മയ്ക്ക് ഉപകരിക്കുന്നതാകണമെന്നും ഇതിന്റെ ദുരുപയോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ ഭരണാധികാരികളും സമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍. ബിഷപ്പ്
മാര്‍ പോളി കണ്ണൂക്കാടന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിബിസിഐ ഡോക്ട്രിനല്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. തോമസ് വടക്കേല്‍ ,ഡോ. ലിന്റോ കുറ്റിക്കാടന്‍, സിസ്റ്റര്‍ ഡോ. ഇസബെല്‍, കെ. ജെ. ജെറിന്‍, ഡിംബിള്‍ റിഷന്‍ , സെക്രട്ടറി ആന്‍ലിന്‍ ഫ്രാന്‍സിസ് തുടങ്ങിയവർ സംസാരിച്ചു. വികാരി ജനറല്‍ മോണ്‍. ആന്റു ആലപ്പാടന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി റവ. ഡോ. റിജോയ് പഴയാറ്റില്‍ നന്ദിയും പറഞ്ഞു.



