PUDUKAD-NEWS-PUTHUKAD-NEWS

തൃപ്രയാറിൽ നിന്നും തൃശൂരിലേക്ക് സർവീസ് നടത്തുന്ന ബസ്സിന്റെ നിയമലംഘനം; ബസ്സ് ജീവനക്കാരെ കയ്യോടെ പിടികൂടി

തൃപ്രയാർ : സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്ന ജോ. ആർടിഒ നിയമലംഘനത്തിന് ജീവനക്കാരെ കയ്യോടെ പിടികൂടി. തൃപ്രയാറിൽ നിന്നും തൃശൂരിലേക്ക് സർവീസ് നടത്തുന്ന എടക്കളത്തൂർ സ്വകാര്യ ബസിലെ ജീവനക്കാരാണ് കുടുങ്ങിയത്.
കഴിഞ്ഞ ദിവസം വൈകീട്ട് 5.45 ന് തൃപ്രയാറിൽ നിന്നും തൃശൂരിലേക്ക് ബസിൽ കയറിയതാണ് തൃപ്രയാർ ജോ. ആർടിഒ. ടിക്കറ്റ് നല്‌കുന്ന സമയം ബസ് തൃശ്ശൂരിലേക്ക് പോവില്ല എന്നും എല്ലാവരും കാഞ്ഞാണിയിൽ ഇറങ്ങേണ്ടി വരുമെന്നും കണ്ടക്ടറുടെ നിർദ്ദേശം കേട്ടതോടെ യാത്രക്കാർ എതിർപ്പുമായെത്തി.
തൃശൂരിലേക്കല്ലേ ബോർഡ് വെച്ചത് പിന്നെന്തിന് കാഞ്ഞാണിയിൽ ഇറങ്ങണമെന്നായി യാത്രക്കാർ. ഇറക്കി വിടുന്നത് ശരിയല്ലെന്നും വാദിച്ചു. പെർമിറ്റ് തൃശൂരിലേക്കല്ലേയെന്ന് ജോ. ആർടി ഒയും ചോദിച്ചു. എന്നാൽ ധാർഷ്ട്യത്തോടെയുള്ള മറുപടിയായിരുന്നു കണ്ടക്‌ടറിൽ നിന്നും ഉണ്ടായത്. അനാവശ്യം പറയേണ്ടെന്നും കാഞ്ഞാണിയിൽ ഇറക്കിവിടുമെന്നും കണ്ടക്ടറുടെ ഭീഷണി.
പാതിവഴിയിൽ ഇറങ്ങാൻ സാധിക്കില്ലെന്ന് ജോ. ആർടിഒയും യാത്രക്കാരും ഉറച്ച നിലപാടെടുത്തു. നിവൃത്തിയില്ലാതെ വന്നതോടെ ജീവനക്കാർക്ക് തൃശൂർ വരെ ബസ് സർവീസ് നടത്തേണ്ടി വരികയും ചെയ്തു. ജോ. ആർടിഒയാണ് യാത്രക്കാരിയായി ബസിലുണ്ടായിരുന്നതെന്ന കാര്യം ജീവനക്കാരും അറിഞ്ഞിരുന്നില്ല. സർവ്വീസ് നടത്തുന്നതിനിടെ ബസിൻ്റെ മറ്റുനിയമ ലംഘനങ്ങളും ജോ. ആർടിഒ കണ്ടെത്തുകയും ചെയ്‌തു.
തൃപ്രയാറിൽ നിന്ന് തൃശൂർ വരെ ബസിൻ്റെ ഡോർ അടച്ചിരുന്നില്ല. കണ്ടക്‌ടർ ലൈസൻസ് ഇല്ലാത്ത ഡോർ ചെക്കറെ കൊണ്ട് കണ്ടക്ടറുടെ ജോലി ചെയ്യിപ്പിച്ചിരുന്നു. മറ്റു യാത്രക്കാരോട് മോശമായ രീതിയിൽ ജീവനക്കാർ പെരുമാറുകയും ചെയ്തു. ടിക്കറ്റ് എത്തരത്തിൽ കൊടുക്കണം, ടിക്കറ്റ് മെഷീൻ എങ്ങനെ ഓപ്പറേറ്റ് ചെയ്യണം എന്നതും കണ്ടക്ടർക്ക് അറിവില്ലായിരുന്നു.
സംഭവവുമായി ബന്ധപെട്ട് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.ജി നിശാന്ത് അന്വേഷണം നടത്തി. അന്വേഷണത്തിൽ നിയമലംഘനങ്ങൾ നടന്നതായി ബോധ്യപ്പെട്ടു. ബസ് പാതിവഴിയിൽ സർവീസ് ഒഴിവാക്കുന്നത് പതിവാണെന്നും കണ്ടെത്തി. ബസിന് 9000 രൂപ പിഴ ചുമത്തുകയും ചെയ്‌തു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഡ്രൈവർ ആരിഫിന്റെ ലൈസൻസ് സസ്പെന്റ് ചെയ്തിട്ടുണ്ട്.
സ്വകാര്യ ബസുകളിൽ നടക്കുന്ന ഇത്തരം നിയമലംഘനങ്ങൾ കർശനമായി തടയുമെന്നും ശക്തമായ നടപടികൾ ഉണ്ടാവുമെന്നും തൃപ്രയാർ ജോ. ആർടിഒ സി.വി. മഞ്ജുള അറിയിച്ചു.

Spread the love
See also  ശക്തമായ കാറ്റിലും, മഴക്കുമിടെ തെങ്ങ് വീണ് ഓടുമേഞ്ഞ വീട് ഭാഗികമായി തകർന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top