PUDUKAD-NEWS-PUTHUKAD-NEWS

പെരിഞ്ഞനത്ത് സ്കൂ‌ൾ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കാൽ കിലോ കഞ്ചാവുമായി പ്രതി അറസ്റ്റിൽ.

കൈപമംഗലം : വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപന നടത്താനായി സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം അച്ചംകണ്ടം ദേശത്ത് മാടേനി വീട്ടിൽ ശ്രീകുമാർ (29) എന്നയാളാണ് പിടിയിലായത്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണ കുമാർ ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 13.05.26 ബുധനാഴ്ച വൈകുന്നേരം പ്രതിയുടെ അച്ഛകണ്ടത്തെ വീട്ടിൽ പരിശോധന നടത്തിയതിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപന നടത്താനായി സൂക്ഷിച്ച കാൽ കിലോ കഞ്ചാവ് സഹിതം തൃശ്ശൂർ റൂറൽ പോലീസ് സംഘം പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് (77 JJ ACT) കൂടി കൂട്ടിച്ചേർത്ത് കേസെടുത്തു.
കൈപമംഗലം പോലീസ് സ്റ്റേഷൻ സബ്ബ് ഇന്‍സ്‌പെക്ടര്‍ ഫാദിൽ, ജി എ എസ് ഐമാരായ മണികണ്ഠൻ, ജോബി പോൾ , ഡ്രൈവർ സി പിഒ വിപിൻദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലു ണ്ടായിരുന്നത്.

Spread the love
See also  മരത്താക്കരയിൽ ബസ് അപകടം; 9 പേർക്ക് പരിക്ക്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top