പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു; ലിറ്ററിന് മൂന്ന് രൂപ വീതമാണ് വര്‍ധിപ്പിച്ചത്

പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു; ലിറ്ററിന് മൂന്ന് രൂപ വീതമാണ് വര്‍ധിപ്പിച്ചത്

രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്.

വിലവർധനവ് നിലവില്‍ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 108.74 രൂപയായി, 97.63 രൂപയാണ് കൊച്ചിയില്‍ ഒരു ലിറ്റർ ഡീസലിന് നല്‍കേണ്ടത്.

പെട്രോള്‍ ഡീസല്‍ വർധനവിന് പിന്നാലെ അവശ്യ സാധനങ്ങളുടെ വിലയും വർധിക്കും. പശ്ചിമേഷ്യൻ സംഘർഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ധന വില ഉയർത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ കുറച്ച്‌ ദിവസങ്ങളായി ഉണ്ടായിരുന്നു. ഇന്ധന ഉപയോഗം കുറക്കണമെന്ന പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവത്തെ പ്രഖ്യാപനം വിലവർധിപ്പിക്കുന്നതിന്റെ മുന്നോടിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. അതിന് പിന്നാലെയാണ് പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചിരിക്കുന്നത്.

Spread the love
See also  തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നടന്ന ആനയൂട്ട് കാണാൻ ആയിരങ്ങൾ. പങ്കെടുത്തത് അമ്പത്തഞ്ച് ആനകൾ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top