കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ റിട്ട. അധ്യാപിക മരിച്ചു

കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ റിട്ട. അധ്യാപിക മരിച്ചു

തൃശൂർ ഇക്കണ്ടവാര്യർ റോഡിലുണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം. നെല്ലിക്കുന്ന് അപ്സര ഗാർഡൻസ് ഹൗസ് നമ്പർ ആറില്‍ താമസിക്കുന്ന റിട്ട.അധ്യാപിക ലിൻസി ജോണ്‍സണ്‍ (57) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. ലിൻസി സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഡിവൈഡറില്‍ തട്ടി റോഡിന്റെ മറുഭാഗത്തേക്ക് മറിയുകയും, ഈ സമയം എതിരെ വന്ന കാർ സ്കൂട്ടറില്‍ ഇടിക്കുകയുമായിരുന്നു.കേന്ദ്ര വുമണ്‍സ് കമ്മിറ്റി ചില്‍ഡ്രൻസ് എഡ്യൂക്കേഷൻ കോ-ഓർഡിനേറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 5ന് പറവട്ടാനി മാർ അദായി ശ്ലീഹ കല്‍ദായ സുറിയാനി പള്ളിയില്‍.

Spread the love
See also  കെ.കെ. അഭിമന്യു അനുസ്മരണ ദിനാചരണം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top