മതിലകം : കാർ റോഡരികിലെ കടകളിലേക്ക് ഇടിച്ചു കയറി നാശനഷ്ടം ഉണ്ടാക്കി.
ദേശീയ പാത 66-ൽ മതിലകം മതിൽ മൂലയിൽ ഇന്ന് പുലർച്ചെയാണ് അപകടം. ഇവിടെ പ്രവർത്തിക്കുന്ന വെറൈറ്റി ഷോപ്പിൻ സെൻ്റർ, കെ എം ആർ കാറ് വാഷ് എന്നി സ്ഥാപനങ്ങളിലാണ് നാശനഷ്ടം ഉണ്ടാക്കിയത്. നിയന്ത്രണം വിട്ടകാറ് ഒരു സ്ഥാപനത്തിൻ്റെ ഷട്ടറിൽ ഇടിച്ചാണ് നിന്നത്.കാറിൽ ആൾ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കില്ല.
പൊന്നാനിയിലുള്ള കാറ് കന്യാകുമാരിയിൽ പോയി തിരിച്ചു പോകുന്നതിനിടയിലാണ് നിയന്ത്രണം വിട്ട് റോഡരിലെ സ്ഥാപനങ്ങളിൽ നാശം നഷ്ടം ഉണ്ടാക്കിയത്. ഇവിടെ വിൽപ്പനക്ക് വെച്ചിരുന്ന ഭരണികളും കലങ്ങളും തകർന്നു. കടകളുടെ മുമ്പിലുണ്ടായിരുന്ന ബോർഡുകളും ഷീറ്റുകളും തകർത്തു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.



