PUDUKAD-NEWS-PUTHUKAD-NEWS

കാണാതായ എടക്കുളം സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കാണാതായ എടക്കുളം സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

 

തൃശ്ശൂർ: കാണാതായ ഇരിങ്ങാലക്കുട എടക്കുളം സ്വദേശിയായ യുവാവിൻ്റെ മൃതദേഹം എറണാകുളം മരട് കായലിന് അരികിൽ കണ്ടെത്തി. എടക്കുളം വലിയപ്പാലത്തിന് അടുത്ത് പൂമംഗലം പഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ തൈവളപ്പിൽ സന്തോഷിൻ്റെ മകൻ അശ്വന്ത് (25) ആണ് മരിച്ചത്. ഈ മാസം 10 ന് പാലക്കാട് ഉള്ള സുഹൃത്തിനെ കാണാൻ അശ്വന്ത് പോയിരുന്നു. അന്നേ ദിവസം വൈകീട്ട് പാലക്കാട് നിന്നും മടങ്ങിയതായി സൂചന ഉണ്ടായിരുന്നുവെങ്കിലും വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് ബന്ധുക്കൾ പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ബിരുദാനന്തര ബിരുദധാരിയായ അശ്വന്ത് രചിച്ച കവിതകളുടെ സമാഹാരം പുറത്തിറക്കാനുളള ഒരുക്കത്തിലായിരുന്നു. സന്ധ്യയാണ് അമ്മ. ആഷിൽ സഹോദരനാണ്. മൃതദേഹം തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ.

Spread the love
See also  ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top