PUDUKAD-NEWS-PUTHUKAD-NEWS

ഭക്തിനിർഭരമായി പറപ്പൂക്കര വിശുദ്ധ ജോൺ നെപുംസിയാൻ ഫൊറോന പള്ളിയിലെ തിരുനാൾ

ഇരിങ്ങാലക്കുട : മദ്ധ്യ കേരളത്തിലെ പൗരാണികവും പ്രശസ്തവുമായ പതിനാറാം ശതോത്തര രജതജൂബിലി ആഘോഷിച്ച പറപ്പൂക്കര വിശുദ്ധ ജോൺ നെപുംസിയാൻ ഫൊറോന പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധനെ കൂട്ടിൽ നിന്നിറക്കി പള്ളി ചുറ്റി പ്രദക്ഷിണവും വിശുദ്ധൻ്റെ മുടിയെഴുന്നളിപ്പും നാനാജാതി മതസ്ഥരായ അനേകം ആളുകളുടെ സാന്നിധ്യത്തിൽ നടന്നു.

ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ഫൊറോന വികാരി റവ. ഫാ. റാഫേൽ പഞ്ഞിക്കാരൻ, സഹ വികാരി വിനോയ് തെറ്റയിൽ, ജനറൽ കൺവീനർ & ട്രസ്റ്റി റെജിൻ പാലത്തിങ്കൽ, ട്രസ്റ്റിമാരായ ആൻ്റോ പുല്ലോക്കാരൻ, സിജോ പൊന്തോക്കൻ, ആഘോഷ കമ്മിറ്റി സെക്രട്ടറി ജോൺ ചിറയത്ത്, 100 അംഗ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

വിവിധ യൂണിറ്റുകളിൽ നിന്നെത്തിച്ചേർന്ന അഞ്ചോളം ആനകൾ അണിനിരന്ന അമ്പ് എഴുന്നള്ളിപ്പിന് ശേഷം ഭക്തർക്ക് നേർച്ച കാഴ്ചകൾ അർപ്പിക്കുവാനും പുണ്യവാനെ വണങ്ങുവാനുമായി പ്രതിഷ്ഠിച്ചുകൊണ്ട് തിരുനാളിന് സമാപനം കുറിച്ചു.

Spread the love
See also  കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top