PUDUKAD-NEWS-PUTHUKAD-NEWS

 കേരളത്തിന്റെ 24-ാമത്തെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

കേരളത്തിന്റെ 24-ാമത്തെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു സത‍്യപ്രതിജ്ഞ. ദൈവ നാമത്തിലായിരുന്നു സതീശൻ സത‍്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത‍്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയിലെ മറ്റ് 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
കോൺഗ്രസ്സ് അഖിലേന്ത്യാ നേതക്കളായ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എം പി പ്രിയങ്ക ഗാന്ധി, തെലങ്കാന മുഖ‍്യമന്ത്രി രേവന്ദ് റെഡ്ഡി, കർണാടക മുഖ‍്യമന്ത്രി സിദ്ധരാമയ്യ, കർണാടക ഉപമുഖ‍്യമന്ത്രി ഡി.കെ. ശിവകുമാർ എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മറ്റ് കക്ഷി നേതാക്കൾ തുടങ്ങിയവർ സത‍്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

Spread the love
See also  വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top