PUDUKAD-NEWS-PUTHUKAD-NEWS

വീട്ടമ്മയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.

എരുമപ്പെട്ടി : എരുമപ്പെട്ടി പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന മുരിങ്ങത്തേരി ലോറൻസിന്റെ ഭാര്യ ബ്രൂഷ (52) യെ വീടിനോട് ചേർന്നുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ വീട്ടിൽ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ വീണതായി സംശയം തോന്നിയത്.
തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ആണ് വടക്കാഞ്ചേരി ഫയർ ആൻഡ് റെസ്ക്യൂ ടീമിലെ സ്ക്യൂബ അംഗങ്ങളായ ഡി.പി. നിതിൻ ദേവ്, സി. ഷിബു എന്നിവർ ചേർന്ന് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Spread the love
See also  കാറടിച്ച് വയോധിക മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top