2 ​ഗ്യാരന്റികൾ ഉടൻ‍; വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍; മുഖ്യമന്ത്രി വി ഡി സതീശൻ

2 ​ഗ്യാരന്റികൾ ഉടൻ‍; വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍; മുഖ്യമന്ത്രി വി ഡി സതീശൻ

യുഡിഎഫിന്റെ രണ്ട് ​ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും. വയോജന വകുപ്പ് രാജ്യത്ത് ആദ്യമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി സമൂഹം പരിഷ്കൃതമാകമമെങ്കിൽ മുതിർന്നവരെ സംരക്ഷിക്കണമെന്നും കൂട്ടിച്ചേർത്തു. വയോജന വകുപ്പിന് പിന്നിൽ സ്വപ്നതുല്യമായ ലക്ഷ്യമുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി. മന്ത്രിസഭയോ​ഗത്തിന് ശേഷം ആദ്യവാർത്താ സമ്മേളനത്തിൽ ആയിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രഖ്യാപനം.ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ചതായും വാര്‍ത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് 1000 രൂപ കൂട്ടി. പാചകതൊഴിലാളികള്‍ക്കും 1000 രൂപ വര്‍ധിപ്പിച്ചു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൂടുതൽ സഹായമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രീ പ്രൈമറി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും 1000 രൂപ കൂട്ടി. സാമ്പത്തിക സ്ഥിതിയിൽ ധവള പത്രം ഇറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റിലെ മാധ്യമവിലക്കും പുനഃപരിശോധിക്കും. ജി സുധാകരനായിരിക്കും പ്രോ ടേം സ്പീക്കര്‍. 21 മുതൽ നിയമസഭ സമ്മേളനം ആരംഭിക്കും. 21നായിരിക്കും എംഎൽഎമാരുടെ സത്യപ്രതിജ്ഞ. 29നായിരിക്കും നയപ്രഖ്യാപനം. ടി അസഫലിയെ ഡയറക്ടര്‍ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിച്ചു. മുൻ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍റെ മര്‍ദനം എസ്ഐടി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വിഡി സതീശൻ ആദ്യ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. കീഴ് വഴക്കങ്ങള്‍ മാറ്റപ്പെടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Spread the love
See also  ഷാൾ കഴുത്തിൽ കുരുങ്ങി താന്ന്യത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരു ണാന്ത്യം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top