loader image

ലഹരി ഉപയോഗം ചോദ്യം ചെയ്തു; സിപിഐ പ്രാദേശിക നേതാവിന് നേരെ അക്രമണം.

കൊടുങ്ങല്ലൂർ : ശ്രീനാരായണപുരത്ത് സിപിഐ പ്രാദേശിക നേതാവിന് നേരെ അക്രമണം. ലഹരി ഉപയോഗം ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് സിപിഐ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറിയും എഐവൈഎഫ് മേഖലാ പ്രസിഡന്റുമായ കളപ്പുരക്കൽ സബീർ ആക്രമിക്കപ്പെട്ടത്.
സബീറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനവും ആക്രമികൾ അടിച്ചു തകർത്തു. മാസങ്ങൾക്ക് മുൻപ് പ്രദേശത്തെ ചില ചെറുപ്പക്കാർ ലഹരി ഉപയോഗിച്ചതിനെ സബീർ ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്‌തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.

Spread the love
See also  ചേറ്റുവ ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡിൽ വെള്ളക്കെട്ട് : വാഹനങ്ങൾ വഴിയിൽ കുടുങ്ങി.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close