PUDUKAD-NEWS-PUTHUKAD-NEWS

അതിജീവിതയെ റിസോർട്ടിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ.

തൃശ്ശൂർ : യുവതിക്ക് വീട് വാടകയ്ക്ക് എടുത്തുകൊടുക്കാം എന്ന് പറഞ്ഞു രാത്രി 9 മണിയോടെ അതിരപ്പള്ളി റിസോർട്ടിലേക്ക് കൊണ്ടുപോയി. യുവതിക്ക് എംഡിഎം കലർന്ന വെള്ളം നൽകി. നാലുപേർ കൂടി ശാരീരികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും വളയും കവർച്ച ചെയ്യുകയും ചെയ്തു. ഈ കേസിൽ മൂന്നു പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു പിടി തരാതെ മുങ്ങിയ പ്രതി കുട്ടിച്ചാത്തൻ എന്നു വിളിക്കുന്ന ഫിജോയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രാത്രി 09.00 മണിയോടെ അതിജീവിതക്ക് വാടകയ്ക്കു വീട് എടുത്തു നല്കാമെന്ന് പറഞ്ഞ് പ്രലോഭിച്ച് കൂട്ടിക്കൊണ്ട് പോയി രാത്രി 11.00 മണിയോടെ അതിരപ്പിളളിയിലുള്ള ഗ്രീൻ സൈറ്റ് എന്ന റിസോർട്ടിലെത്തിച്ച് MDMA കലർന്ന വെള്ളം കുടിക്കുവാൻ ലൈഗികമായി പീഡിപ്പിക്കുകയും
ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭിഷണിപ്പെടുത്തി യുവതിയുടെ ഒരു പവൻ വീതം തൂക്കമുളള ഒരു സ്വർണ്ണ മാലയും ഒരു സ്വർണ്ണ വളയും കവർച്ച ചെയ്യുകയും ചെയ്ത സംഭവത്തിനാണ് കൊരട്ടി മുരിങ്ങൂർ തെക്കുമുറി പുല്ലൻ വീട്ടിൽ കുട്ടിച്ചാത്തൻ എന്ന പേരിൽ അറിയപ്പെടുന്ന ഫിജോ ജോസ് 40 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഈ കേസിൽ കൊടകര വാസുപുരം സ്വദേശി വെട്ടിക്കൽ വീട്ടിൽ റഷീദ് 44 വയസ്, മലപ്പുറം പെരിന്തൽമണ്ണ മൂർക്കനാട് പള്ളിപടി സ്വദേശി അത്താവീട്ടിൽ ഡൂഡ് എന്നറിയപ്പെടുന്ന ജലാലുദ്ദീൻ 23 വയസ്, അതിരപ്പിള്ളി വെറ്റിലപ്പാറ 13 ചിക്ലായി സ്വദേശി കളിക്കാട്ടിൽ വീട്ടിൽ ജോബിൻ 36 വയസ് എന്നിവരെ മുമ്പ് അറസ്‌റ്റ് പ് ചെയ്ത് റിമാൻ്റ് ചെയ്തിരുന്നു. ഈ കേസിൽ ഒളിവിൽ പോയ ഫിജോ ചാലക്കുടി കൂടപ്പുഴയിൽ വന്നിട്ടുണ്ട് എന്ന രഹസ്യ വിവരം ലഭിച്ചത് പ്രകാരമാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്.
കുട്ടിചാത്തൻ ഫിജോ ചാലക്കുടി, കൊരട്ടി, കാലടി, അങ്കമാലി, വേങ്ങര, കെണ്ടോട്ടി പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് കവർച്ച കേസിലും സ്ത്രീ ആക്രമിച്ച മാനഹാനി വരുത്തിയ കേസിലും ഒമ്പത് മോഷണ കേസുകളിലും അടക്കം 14 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. റഷീദ് 2016 തൃശ്ശൂർ അയ്യന്തോളിലെ ഫ്ലാറ്റിൽ വെച്ച് സ്ത്രീയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ കേസ്സിലും കൊടകര, ഇരിങ്ങാലക്കുട, വലപ്പാട്, വെള്ളിക്കുളങ്ങര, തൃശ്ശൂർ വെസ്റ്റ്, വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി
ഒരു കവർച്ചക്കേസിലും, രണ്ട് വധശ്രമക്കേസിലും, രണ്ട് അടിപിടിക്കേസിലും, ഒരു മോഷണക്കേസിലും, രണ്ട് തട്ടിപ്പ് കേസിലും, ആയുധ നിയമപ്രകാരമുള്ള മൂന്ന് കേസിലും, ജയിലിൽ തടവിൽ കഴിയവെ മൊബൈൽ ഫോൺ ഉപയോഗിച്ച മൂന്ന് കേസുകളിലും പണം പന്തയം വെച്ച് ചീട്ട് കളിച്ച കേസിലും പൊതുസ്ഥലത്ത് അനുമതിയില്ലാതെ പ്രകടനം നടത്തിയ ഒരു കേസ്സിലും അടക്കം പതിനാറ് ക്രമിനൽക്കേസിലെ പ്രതിയാണ്.
ജലാലുദ്ദീൻ @ ഡൂഡ് എന്നയാൾ രണ്ട് മോഷണക്കേസിലും, മയക്ക് മരുന്ന് ഉപയോഗിച്ച കേസിലും, മനുഷ്യജീവന് അപകടം വരത്തക്ക പ്രവർത്തി ചെയ്ത ഒരു കേസ്സിലും അടക്കം നാല് ക്രിമിനൽക്കേസിൽ പ്രതിയാണ്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഡി വൈ എസ് പി ബെന്നി കെ പി, എസ് ഐ മാരായ സുനിൽകുമാർ ടി ബി , സതീശൻ മടപ്പാട്ടിൽ, പി എം മൂസ്സ, എ എസ് ഐ മാരായ വിനോദ് കെ യു , എ എസ് ഐ സിൽജോ വി യു , ഷിയാസ് പി എം ,റെജി എ യു , ബിനു എം ജെ , എസ് സി പി ഒ സുനീഷ് കെ എസ് , സിപിഒ ശ്രീജിത്ത് ഇ എ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Spread the love
See also  മണ്ണുത്തി ചുവന്നമണ്ണിൽ വാഹനം അപകടത്തിൽപ്പെട്ട് പെരിഞ്ഞനം സ്വദേശികളായ രണ്ട് സ്ത്രീകൾ മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top