PUDUKAD-NEWS-PUTHUKAD-NEWS

കുന്നംകുളം പാറേംപാടത്ത് ബസ് അപകടം വയോധികൻ മരിച്ചു.

കുന്നംകുളം പാറേംപാടത്ത് സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. എരുമപ്പെട്ടി തളി പണിക്കവീട്ടിൽ കുഞ്ഞുമൊയ്തീൻ (73)ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിക്ക് പാറേമ്പാടം പാർക്ക് ഹോട്ടലിനടുത്ത് വച്ചായിരുന്നു അപകടം.
കോഴിക്കോട് ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് എതിരെ വരികയായിരുന്നു സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് സമീപത്തെ പറമ്പിലേക്ക് കയറി നിന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. മൃതദേഹം തുടർ നടപടികൾക്കായി മാറ്റിയിട്ടുണ്ട്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Spread the love
See also  സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രി വി ഡി സതീശനും അഭിനന്ദനങ്ങൾ അറിയിച്ച് ആശാ വർക്കർമാർ 3000 വർധനവിൽ ആഹ്ലാദം പ്രകടിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top