തൃപ്രയാർ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നതിന്റെ വിജയാഹ്ലാദം യു ഡി എഫ് നാട്ടിക ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലപ്പാട് ചന്തപ്പടിയിൽ നിന്നും തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്തെക്ക് വിജയാഹ്ലാദ പ്രകടനം നടത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി ഐ ഷൗക്കത്തലിയുടെ നേതൃത്വത്തിൽ നടന്ന വിജയാഹ്ലാദത്തിൽ യു ഡി എഫ് നേതാക്കളായ അഡ്വ നൗഷാദ് ആറ്റുപറമ്പത്ത്, അഡ്വ സുനിൽ ലാലൂർ , കെ എ ഷൗക്കത്തലി , പി എം സിദ്ദിഖ് , സന്തോഷ് പി എസ് , പി എസ് സുൽഫിക്കാർ, ആന്റോ തൊറയൻ, പി എ അബ്‌ദുൾ ജബ്ബാർ ,പി വിനു , ഷീബ അജയകുമാർ ,
എ എസ് റഹമത്തുള്ള, സി ജി അജിത് കുമാർ ,സി എസ് മണികണ്ഠൻ ,സി വി വികാസ് ,രമേഷ് അയിനിക്കാട്ട്, ഇക്ബാൽ വലപ്പാട്, സി ആർ അറമുഖൻ, ബാബു കുന്നുങ്ങൽ, സുമേഷ് പാനാട്ടിൽ, അജ്മൽ ശരീഫ് ,ഷാമില സലീം ,ഷോല മഹേഷ് ,സിന്ധു സിദ്ധപ്രസാദ് ,അജിത ,ഫൈസൽ എന്നിവർ നേതൃത്വം നൽകി.



