തൃശ്ശൂർ : 113 ദിവസം നീണ്ടുനിന്ന അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒടുവിൽ ഒത്തുതീർപ്പായി. നഴ്‌സുമാർ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളും ആനുകൂല്യങ്ങളും അംഗീകരിച്ചുകൊണ്ടാണ് ധാരണയിലെത്തിയത്.
ദീർഘനാളായി തുടരുന്ന സമരത്തിന് ഇതോടെ വിരാമമായിരിക്കുകയാണ്. ആശുപത്രി മാനേജ്മെന്റും സമരസമിതി പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഒത്തുതീർപ്പ് ഉണ്ടായത്.
അതേസമയം, ജൂബിലി മിഷൻ ആശുപത്രിയിലെ സമരവും ഉടൻ ഒത്തുതീർപ്പാകുമെന്നാണ് സമരത്തിന് നേതൃത്വം നൽകുന്ന സംഘാടകരും നേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചത്. അനുകൂലമായ ചർച്ചകൾ പുരോഗമിക്കുകയാണെന്നും അവർ അറിയിച്ചു.



