PUDUKAD-NEWS-PUTHUKAD-NEWS

ഓട്ടുകമ്പനിയിലെ തൊഴിലാളി ടോറസ് ലോറിക്കടിയിൽപെട്ട് മരിച്ച നിലയിൽ.

പുതുക്കാട് കല്ലുരിൽ ഓട്ടുകമ്പനിയിലെ തൊഴിലാളിയെ, കമ്പനിയിലെ ലോറിക്കടിയിൽപ്പെട്ട് മരിച്ച നിലയിൽ കണ്ടെത്തി. കല്ലൂർ സ്വദേശി വെണ്ടുരുത്താൻ സത്യൻ (56) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.
വൈകീട്ട് ഓട്ടു കമ്പനി പണി കഴിഞ്ഞ് തിരികെ വീട്ടിലെത്താതിരുന്നതിനെത്തുടർന്ന് വീട്ടുകാർ , മറ്റു തൊഴിലാളികളെയും ഓട്ടു കമ്പനി ഉടമസ്ഥനെയും വിളിച്ച് അറിയിക്കുകയും തുടർന്നു, രാത്രി 8 മണിയോടെ കമ്പനി സ്ഥലത്തു പോയി നോക്കുകയുമായിരുന്നു.
അപ്പോഴാണ് കമ്പനി കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ടോറസ് ലോറി മറിഞ്ഞു കിടക്കുന്നതായും, സത്യൻ ലോറിക്കടിയിൽപ്പെട്ടു കിടക്കുന്നതായും കണ്ടത്, ഉടൻ തന്നെ ഇദ്ദേഹത്തെ പുറത്തെടുത്ത് , പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സത്യൻ മരിച്ചിരുന്നു. സംഭവം നടക്കുമ്പോൾ കമ്പനിയിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് കരുതുന്നത്.
സത്യൻ ലോറിയിൽ കയറിയിരുന്ന സമയം ഹാൻഡ് ബ്രേക്ക് റിലീസ് ആകുകയും , കുത്തനെ ചെരിവുള്ള സ്ഥലത്ത് ലോറി പിറകോട്ട് പോയി മറിഞ്ഞ് അപകടം സംഭവച്ചുവെന്നുമാണ് കരുതുന്നത്. പുതുക്കാട് പോലീസ് അന്വേഷണം നടത്തിവരുന്നുണ്ട്

Spread the love
See also  ചാവക്കാട് നഗര മധ്യത്തിൽ ലോറിയിടിച്ച് കട തകർന്നു. : കടക്കുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന കടയുടമ രക്ഷപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top