ആലപ്പാട് : ചാഴൂർ പഞ്ചായത്തിലെ നമ്പർ 23 ശ്രീജിത്ത് അംഗൻവാടിയിൽ 44 വർഷത്തെ സേവനത്തിനു ശേഷം റിട്ടയർ ചെയ്ത വർക്കർ റോസിലി ടീച്ചറെ സൗഹൃദ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വസതിയിലെത്തി അനുമോദിച്ചു. സൗഹൃദ ഫൗണ്ടേഷൻ ചെയർമാൻ ആന്റോ തൊറയൻ പൊന്നാട അണിയിച്ച് റോസിലി ടീച്ചറെ അനുമോദിച്ചു. ട്രഷറർ ജോഷി ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പോൾ ചിറ്റിലപ്പിള്ളി, ഷെബിൻ എന്നിവർ പ്രസംഗിച്ചു.




