PUDUKAD-NEWS-PUTHUKAD-NEWS

റോഡിന്റെ ശോചനീയാവസ്ഥ – ബഹുജന ജനകീയ സമരം.

കിഴുപ്പിള്ളിക്കര : വില്ലേജ് ഓഫീസ് കിണർ ഭാഗത്ത് നിന്ന് കിഴക്കോട്ട് നളന്ദ ഹയർ സെക്കന്ററി സ്കൂളിന് പുറക് വശത്തുകൂടെ പോകുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് സഞ്ചാര്യയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ജനകീയ സമരം താന്ന്യം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആന്റോ തൊറയൻ റോഡിൽ വാഴനട്ട് കൊണ്ട് ഉദ്ഘാടനം ചെയ്തു.
ടാറിട്ട റോഡിൽ ബിൽഡിംഗ് വേസ്റ്റ് അടിച്ച് യാത്ര ചെയ്യാൻ പറ്റാത്ത വിധം ദുഷ്‌കരമായിരിക്കുകയാണ്, ടൂവീലർ യാത്രക്കാർ നിരന്തരം വീണ് അപകടം സംഭവിക്കുന്നതും പതിവായിരിക്കുകയാണ്. 9,10 വാർഡുകളിലൂടെ കടന്നു പോകുന്ന റോഡിൽ ഇഷ്ടികകളും മറ്റും അടങ്ങുന്ന ബിൽഡിംഗ് വേസ്റ്റുകൾ റോഡിൽ ഇട്ടിട്ടുള്ളത് മെമ്പർമാരുടെ നേതൃത്വത്തിലാണ് ഇതിനെതിരെ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ജനങ്ങളുടെ ആവശ്യങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്ന പഞ്ചായത്ത് ഭരണ സമിതിക്കെതിരെയും, മെമ്പർമാർക്ക് എതിരെയും സമരങ്ങൾ സംഘടിപ്പിക്കുന്നതിന് സമരസമിതിക്ക് രൂപം നൽകിയിട്ടുണ്ട്. സ്ക്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ഏറെ വിദ്യാർത്ഥികൾ യാത്ര ചെയ്യുന്ന ഈ റോഡിൽ അപകടങ്ങൾ തുടർകഥയാവുമെന്നും സമരക്കാർ പറഞ്ഞു.
നാട്ടിക ബ്ലോക്ക് കോൺഗ്രസ് വൈ.പ്രസിഡന്റുമാരായ എം.കെ. ചന്ദ്രൻ,വി.കെ.സുശീലൻ സെക്രട്ടറിമാരായ, ഷാഫി കല്ലും കടവ്, ഹബീബുള്ള.പി.എം,സിഎംപി ഏരിയ സെക്രട്ടറി. പി.ബി. രമേഷ്, ഇ എം.ബഷീർ, ഗ്രീന പ്രേമൻ, രാകേഷ്, ഉണ്ണിരാജൻ.എം.കെ,കെ എസ് വൈ എഫ് ജില്ല കമ്മറ്റി മെമ്പർ പി.ബി. രാജർഷ്, മാധവൻ നായർ എന്നിവർ നേതൃത്വംനൽകി

Spread the love
See also  വള്ളിക്കാഞ്ഞിരത്ത് ഡോഗ് ഷെൽട്ടർ ആരംഭിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് മൂർക്കനാട് ജനകീയ കൂട്ടായ്മ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top