PUDUKAD-NEWS-PUTHUKAD-NEWS

വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തി കിട്ടിയ രൂപയും ഒളിപ്പിച്ചുവെച്ച കഞ്ചാവ് സഹിതം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ചേർപ്പ് : പാലക്കൽ ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നും കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും കഞ്ചാവ് വിൽപ്പന നടത്തി ലഭിച്ച ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയും സഹിതം വധശ്രമ കേസിലെ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.
ആനന്ദപുരം കൂപ്ലിക്കാടൻആഷിക്കിനെയാണ് ( 25) കഞ്ചാവും130000/- രൂപ തൃശ്ശൂർ റൂറൽ പോലീസ് പിടികൂടിയത്. പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് (77 of Juvenile Justice Act) കൂടി കൂട്ടിച്ചേർത്ത് കേസെടുത്തു. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ആഷിക് ചേർപ്പ് പോലീസ് സ്റ്റേഷനിലെ ഒരു വധശ്രമക്കേസിലെ പ്രതിയാണ്. ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മനോജ് കെ എൻ, എസ് ഐ മാരായ ഷിജു കെ , സന്ത്ജയ്, എ എസ് ഐ ജയചന്ദ്രൻ , ജി എസ് ഐ ഷാജു എം എസ്, ജി എസ് അനീഷ് , സി പി ഒ മാരായ അനീഷ് , അജിത്ത് കുമാർ, പ്രബുൾ ദീപ്, പ്രദുൾ പ്രിയൻ, മനോജ് പി എൻ എന്നിവരാന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  24-05-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top