മൂന്നുപീടികയിലും പരിസര പ്രദേശങ്ങളിലുമായി ഇന്നലെ ആറ് പേരെ കടിച്ച പട്ടിക്ക് പേ വിഷബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചു.

മൂന്നുപീടികയിലും പരിസര പ്രദേശങ്ങളിലുമായി ഇന്നലെ ആറ് പേരെ കടിച്ച പട്ടിക്ക് പേ വിഷബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചു.

കയ്പ‌മംഗലം: മൂന്നുപീടികയിലും പരിസര പ്രദേശങ്ങളിലുമായി ഇന്നലെ ആറ് പേരെ കടിച്ച പട്ടിക്ക് പേ വിഷബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി തന്നെ നാട്ടുകാർ തല്ലി ക്കൊന്ന പട്ടിയുടെ ജഡം ഇന്ന് മണ്ണുത്തി വെറ്ററിനറി കോളേജിൽ എത്തിച്ച് പോസ്റ്റ്മോർട്ടം പരിശോധനയിലാണ് പേ ഉണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കടിയേറ്റ എല്ലാവരും വാക്സ‌ിൻ എടുത്തിട്ടുണ്ടെന്നും, തുടർ വാക്സിനേഷൻ കൃത്യമായി സ്വീകരിക്കാൻ എല്ലാവർക്കും നിർദേശം നൽകുമെന്നും ആരോഗ്യവിഭാഗം അറിയിച്ചു.

 

ഇന്നലെ കാക്കത്തുരുത്തി പള്ളിവളവ് നിന്ന് മുതൽ വഴിയമ്പലം വരെ നാട്ടുകാരെ പരിഭ്രാന്തരാക്കി ഓടിയ പട്ടി ആറ് പേരെയാണ് കടിച്ചത്, കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിച്ച പട്ടി നിരവധി വളർത്തുമൃഗങ്ങളെയും മറ്റ് തെരുവുനായകളെയും കടിച്ചതായും വിവരമുണ്ട്. ഇന്നലെ രാത്രി എട്ട് മണിയോടെ വഴിയമ്പലത്ത് വെച്ചാണ് പട്ടിയെ ആരോ തല്ലിക്കൊന്നത്.

Spread the love
See also  കർക്കടകപുണ്യം തേടിയുള്ള നാലമ്പല തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top