loader image
ശബരീനാഥന് പിന്നാലെ മുരളീധരനും; ഹോസ്റ്റലിൽ മുറിയുണ്ടെങ്കിൽ പിന്നെന്തിനാണ് ഈ ഓഫീസ്? വിവാദം കടുക്കുന്നു

ശബരീനാഥന് പിന്നാലെ മുരളീധരനും; ഹോസ്റ്റലിൽ മുറിയുണ്ടെങ്കിൽ പിന്നെന്തിനാണ് ഈ ഓഫീസ്? വിവാദം കടുക്കുന്നു

തിരുവനന്തപുരം നഗരസഭയിലെ ഓഫീസ് കെട്ടിട വിവാദത്തിൽ വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്തിനെതിരെ കെ.എസ്. ശബരീനാഥന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരനും രംഗത്ത്. എം.എൽ.എ ഹോസ്റ്റലിൽ സൗകര്യങ്ങളുള്ളപ്പോൾ എന്തിനാണ് ശാസ്തമംഗലത്ത് മറ്റൊരു ഓഫീസെന്ന് അദ്ദേഹം ചോദിച്ചു.

എം.എൽ.എ ഹോസ്റ്റലിലെ മുറികൾ ജനപ്രതിനിധികളുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രമുള്ളതാണെന്ന് മുരളീധരൻ ഓർമ്മിപ്പിച്ചു. ഹോസ്റ്റലിൽ മുറിയുണ്ടെങ്കിൽ ശാസ്തമംഗലത്ത് ഇത്തരമൊരു ഓഫീസിന്റെ ആവശ്യമില്ല. സ്വന്തം ഓഫീസ് സ്വന്തം ആവശ്യത്തിന് മാത്രം ഉപയോഗിച്ചാൽ ഇത്തരം വിവാദങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എം.എൽ.എ ഹോസ്റ്റലിലെ മുറികൾ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നത് സ്പീക്കർ പരിശോധിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

Also Read: മറ്റത്തൂരിൽ വീണ്ടും ട്വിസ്റ്റ്! ‘ബിജെപിക്കൊപ്പം പോകില്ല’; നിലപാട് കടുപ്പിച്ച് കോൺഗ്രസ് അംഗങ്ങൾ

നേരത്തെ കെ.എസ്. ശബരീനാഥനും ഇതേ ആരോപണവുമായി രംഗത്തെത്തിയിരുന്നു. വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന എം.എൽ.എ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31, 32 നമ്പറുകളിലായി രണ്ട് ഓഫീസ് മുറികൾ പ്രശാന്തിന് അനുവദിച്ചിട്ടുണ്ട്. കമ്പ്യൂട്ടറും പാർക്കിംഗും ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും അവിടെയുണ്ട്. എന്നിട്ടും കോർപ്പറേഷൻ കെട്ടിടത്തിൽ കടിച്ചുതൂങ്ങുന്നത് എന്തിനാണെന്നും ഉടൻ തന്നെ ഓഫീസ് ഒഴിയണമെന്നും ശബരീനാഥൻ ആവശ്യപ്പെട്ടു.
The post ശബരീനാഥന് പിന്നാലെ മുരളീധരനും; ഹോസ്റ്റലിൽ മുറിയുണ്ടെങ്കിൽ പിന്നെന്തിനാണ് ഈ ഓഫീസ്? വിവാദം കടുക്കുന്നു appeared first on Express Kerala.

Spread the love
See also  മസ്തിഷ്ക ആരോഗ്യം നിലനിർത്താം; ന്യൂറോളജിസ്റ്റ് പിന്തുടരുന്ന 6 ആരോഗ്യശീലങ്ങൾ

New Report

Close