PUDUKAD-NEWS-PUTHUKAD-NEWS

വീട്ടിൽ നിന്നും ഒരു കിലോയിലധികം കഞ്ചാവ് പിടികൂടി. രണ്ടുപേർ പിടിയിൽ.

മണ്ണുത്തി പട്ടാളകുന്ന് ഗുരുദേവ നഗറിലെ വീട്ടിൽ വില്പനയ്ക്കായി എത്തിച്ച 1.380 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. സംഭവസമയം വീട്ടിലുണ്ടായിരുന്ന പ്രതികളായ മണ്ണുത്തി പട്ടാളകുന്ന് ഗുരുദേവനഗർ സ്വദേശികളായ ചേർപ്പിൽ വീട്ടിൽ രാഹുൽ (26), പയ്യമ്പാട്ട് വീട്ടിൽ സുനിൽ (47) എന്നിവരെയാണ് മണ്ണുത്തി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു സി.വിയും സംഘവും അറസ്റ്റു ചെയ്തത്.
26.5.2026 തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത് അന്നേദിവസം മണ്ണുത്തി ഇൻസ്പെക്ടർ സി.വി ബിജുവിന് ലഭിച്ച രഹസ്യസന്ദേശത്തിൽ ഒല്ലൂർ സബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ തോംസൺൻെറ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് പ്രതിയായ രാഹുലിൻെറ വീട്ടിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു. പ്രതിയായ രാഹുലിന് തൃശൂർ ഈസ്റ്റ്, മണ്ണുത്തി എന്നീ പോലീസ് സ്റ്റേഷനുകളിലും സുനിലിന് മണ്ണുത്തി പോലീസ് സ്റ്റേഷനിൽ ഒരു കേസ് വ്യക്തമായി.
ഒല്ലൂർ അസിസ്റ്റൻറ് കമ്മീഷണർ കെ.പി തോംസൺൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ബിജു സി.വി, സബ് ഇൻസ്പെക്ടർ ജയൻ ടി.ജി, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സന്തോഷ് ജോർജ്ജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.എസ് സുജിത്ത് സിവിൽപ പോലീസ് ഓഫീസർമാരായ രഞ്ജിനി വി ആർ, മിഥുൻ എ ജി, രോഹിത്കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.

Spread the love
See also  നഗരസഭയിലെ വിവിധ പടശേഖരങ്ങളിൽ കാർപ് ഇനത്തിൽപെട്ട 234000 മത്സ്യവിത്ത് നിക്ഷേപിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top