loader image
കള്ള് ചെത്തുന്നത് പഠിക്കാൻ ആഗ്രഹമുണ്ടോ? ഇതാ അവസരം; 10,000 രൂപ സ്‌റ്റൈപ്പന്റോടുകൂടി ഒരു മാസത്തെ സൗജന്യ കോഴ്‌സ്

കള്ള് ചെത്തുന്നത് പഠിക്കാൻ ആഗ്രഹമുണ്ടോ? ഇതാ അവസരം; 10,000 രൂപ സ്‌റ്റൈപ്പന്റോടുകൂടി ഒരു മാസത്തെ സൗജന്യ കോഴ്‌സ്

തൃശ്ശൂർ: കള്ള് ചെത്ത് ശാസ്ത്രീയമായി പഠിക്കാൻ താൽപ്പര്യമുള്ളവർക്ക് അവസരമൊരുക്കി കേരള കാർഷിക സർവകലാശാല. കേരള ടോഡി ബോർഡുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഒരു മാസത്തെ കോഴ്‌സിനാണ് സർവകലാശാല രൂപം നൽകിയിരിക്കുന്നത്. ടോഡി ബോർഡ് സമർപ്പിച്ച പദ്ധതി റിപ്പോർട്ടിന് എക്‌സൈസ് വകുപ്പ് അംഗീകാരം നൽകി. മൂന്ന് മാസത്തിനകം കോഴ്‌സ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലാകും കോഴ്‌സ് നടത്തുക. ക്യാമ്പസിലെ തെങ്ങുകളിൽ നേരിട്ട് പരിശീലനം നേടാനുള്ള സൗകര്യവും വിദ്യാർത്ഥികൾക്ക് ലഭിക്കും. രണ്ട് അധ്യാപകരുടെ മേൽനോട്ടത്തിൽ സംഘടിപ്പിക്കുന്ന ഈ കോഴ്‌സിൽ, പ്രായോഗിക പരിശീലനം നൽകുന്നതിനായി വിദഗ്ധരായ പരമ്പരാഗത ചെത്ത് തൊഴിലാളികളെ നിയോഗിക്കും.

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ടോഡി ബോർഡിന്റെ ഔദ്യോഗിക ‘ടോഡി ടെക്‌നീഷ്യൻ’ സർട്ടിഫിക്കറ്റ് ലഭിക്കും. 18 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് കോഴ്സിൽ പങ്കെടുക്കാൻ അവസരമുള്ളത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.

Also Read: ജൈവവൈവിധ്യ ബോർഡിൽ തൊഴിലവസരം; അഞ്ച് വിഭാഗങ്ങളിലായി കരാർ നിയമനം

See also  സർക്കാർ ഓഫീസുകളിൽ അതിവേഗ ഇന്റർനെറ്റുമായി കെ-ഫോൺ! തിരുവനന്തപുരത്ത് 547 സ്ഥാപനങ്ങളിൽ കണക്ഷൻ പൂർത്തിയായി

ഒരു ബാച്ചിൽ 30 പേർക്കായിരിക്കും പ്രവേശനം ലഭിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ പരിശീലനത്തിന് പുറമെ താമസവും ഭക്ഷണവും ടോഡി ബോർഡ് നേരിട്ട് ഒരുക്കുന്നതാണ്. കൂടാതെ, പഠനകാലയളവിൽ വിദ്യാർത്ഥികൾക്ക് 10,000 രൂപ സ്‌റ്റൈപ്പൻഡ് നൽകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കള്ള് വ്യവസായ മേഖല നിലവിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ഈ കോഴ്സിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ആദ്യഘട്ടത്തിൽ ലഭിക്കുന്ന പ്രതികരണം കണക്കിലെടുത്ത് വരും ദിവസങ്ങളിൽ കൂടുതൽ ജില്ലകളിലേക്ക് പരിശീലനം വ്യാപിപ്പിക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്.
The post കള്ള് ചെത്തുന്നത് പഠിക്കാൻ ആഗ്രഹമുണ്ടോ? ഇതാ അവസരം; 10,000 രൂപ സ്‌റ്റൈപ്പന്റോടുകൂടി ഒരു മാസത്തെ സൗജന്യ കോഴ്‌സ് appeared first on Express Kerala.

Spread the love

New Report

Close