ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മൂല്യമേറിയ സംവിധായകനാണ് രാജമൗലി. ബാഹുബലി ഫ്രാഞ്ചൈസിയിലൂടെ ഇന്ത്യ മുഴുവന്‍ പേരെടുത്ത ശേഷം, ആര്‍ആര്‍ആറിലൂടെയാണ് ആഗോള ശ്രദ്ധ എത്തുന്നത്. ഇപ്പോഴിതാ, വാരണാസി എന്ന പേരിൽ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് രാജമൗലി. മഹേഷ് ബാബു നായകനാകുന്ന ചിത്രം 2027-ൽ തിയറ്ററുകളിലെത്തും.
അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു രാജമൗലി ചിത്രം റിലീസിനൊരുങ്ങുന്നത്. എന്നാല്‍ അതിന് മുൻപായി അദ്ദേഹം സംവിധാനം ചെയ്ത ഈഗ എന്ന ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. ബാഹുബലിക്ക് മുന്‍പ് തെലുങ്ക് സംസ്ഥാനങ്ങള്‍ക്ക് പുറത്തും ആരാധകരെ നേടിക്കൊടുത്ത ചിത്രമായിരുന്നു ഈഗ. പേര് പോലെ തന്നെ ഒരു ഈച്ചയെ നായകനായി അവതരിപ്പിച്ച ചിത്രം കൂടിയായിരുന്നു അത്. ഇന്ത്യയിൽ മാത്രമല്ല, ആഗോള പ്രേക്ഷകരെയും ലക്ഷ്യമാക്കിയാണ് ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്. കൃത്യമായി പ്ലാന്‍ ചെയ്തുള്ള റീ-റിലീസിലൂടെ രാജമൗലി ആഗോള ശ്രദ്ധയിൽ വീണ്ടും എത്തുമെന്നാണ് പ്രതീക്ഷ. കൂടാതെ, ഇത് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വാരണാസിയ്ക്ക് ആഗോള പ്രേക്ഷകരിലേക്കുള്ള വഴിതെളിക്കുന്നതായിരിക്കും.
Also Read: ഓപ്പണിംഗ് വീക്കെൻഡിൽ കുതിപ്പ്; ബോക്സ് ഓഫീസിൽ നിവിന്റെ ഗംഭീര തിരിച്ചുവരവ്!
നിലവിൽ വാരണാസി ചിത്രത്തിൽ മഹേഷ് ബാബുവിനൊപ്പം പൃഥ്വിരാജ് (കുംഭ)യും പ്രിയങ്ക ചോപ്ര (മന്ദാകിനി)യും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആഫ്രിക്കൻ ജംഗിള്‍ അഡ്വഞ്ചര്‍ പശ്ചാത്തലത്തിലായിരിക്കുന്നതിനാൽ, കഥയിലെ കഥാപാത്രങ്ങൾ നിത്യജീവിതത്തിൽ കാണുന്നതുപോലെയുള്ള കഥാപാത്രങ്ങള്‍ ആയിരിക്കില്ല. ആഗോള മാർക്കറ്റിനായി തയ്യാറാക്കപ്പെടുന്ന ഈ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചാൽ, ബോക്സ് ഓഫീസിൽ അത്ഭുതകരമായ വിജയം കൈവരിക്കാനും, ഇന്ത്യൻ സിനിമാ വ്യവസായത്തിന് പുതിയ നാഴികക്കല്ലായി മാറാനും സാധ്യതയുണ്ട്.
The post ബാഹുബലിക്ക് മുമ്പുള്ള ഹിറ്റ് വീണ്ടും തിയറ്ററുകളില്‍; രാജമൗലിയുടെ ഈഗ ആഗോള റിലീസ് appeared first on Express Kerala.



