ബെംഗളൂരുവിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഭർത്താവും ജീവനൊടുക്കി. ഇതറിഞ്ഞ ഭർത്താവിന്റെ അമ്മയും ആത്മഹത്യക്ക് ശ്രമിച്ചു. ബെംഗളൂരു വിദ്യാരണ്യപുര ബിഇഎൽ ലേഔട്ടിലെ സൂരജ് ശിവണ്ണ (35)നെ നാഗ്പുരിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സൂരജിന്റെ മരണം കണ്ടതോടെ അമ്മ ജയന്തി ശിവണ്ണയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവശനിലയിൽ കണ്ടെത്തിയ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സൂരജിന്റെ ഭാര്യ ഗനവി വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. ഒന്നരമാസം മുമ്പ് വിവാഹിതരായവരാണ് സൂരജും ഗനവിയും. വിവാഹശേഷം സ്ത്രീധനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ കാരണം ഗനവിയെ ഭർത്താവും ഭർതൃമാതാവും ഉപദ്രവിച്ചതായും, ഇതിനാലാണ് ഗനവി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിച്ചത്. ഭർത്താവിനും ഭർതൃമാതാവിനും എതിരേ ആത്മഹത്യാപ്രേരണയ്ക്ക് പോലീസ് കേസെടുത്തിരുന്നു. കേസിന്റെ അന്വേഷണം തുടങ്ങിയത്തിന് പിന്നാലെ സൂരജും അമ്മ ജയന്തിയും, ഇളയസഹോദരൻ സഞ്ജയും ബെംഗളൂരു വിട്ട് ആദ്യം ഹൈദരാബാദിൽ എത്തുകയും പിന്നീട് നാഗ്പുരിലെ ഹോട്ടലിൽ താമസിക്കുകയും ചെയ്തു.
Also Read: കോഴിക്കോട് ബീച്ചിൽ 16 കാരിയെ പീഡിപ്പിച്ചു; 4,000 രൂപ നൽകി ഇറക്കിവിട്ടു
ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുന്നതിനിടെയാണ് സൂരജിനെ ഹോട്ടൽ മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇത് കണ്ടതോടെ അമ്മ ജയന്തിയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ സൂരജിന്റെ സഹോദരന്റെ മൊഴി രേഖപ്പെടുത്തിയതായും, പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.
The post ബെംഗളുരുവിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവും ജീവനൊടുക്കി appeared first on Express Kerala.



