ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയും പിന്നിലാക്കി ഇന്ത്യൻ വംശജ കോടീശ്വരരുടെ പട്ടികയിൽ. അരിസ്റ്റ നെറ്റ്‌വർക്‌സ് സിഇഒ ജയശ്രീ ഉള്ളാളാണ് 5.7 ബില്യൺ ഡോളർ (ഏകദേശം ₹51,265 കോടി) ആസ്തിയുമായി ഹുറൂൺ ഇന്ത്യയുടെ 2025 സമ്പന്ന പട്ടികയിൽ മുൻപന്തിയിൽ ഇടം പിടിച്ചത്.
ക്ലൗഡ് കമ്പ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ വേഗതയേറി വരുന്ന വളർച്ചയും, അരിസ്റ്റ നെറ്റ്‌വർക്ക്സിലെ 3 ശതമാനമോളം ഓഹരി ഉടമസ്ഥതയും കമ്പനിയുടെ വിപണി ശക്തിയും ആണ് ഈ സമ്പത് വർധനയ്ക്ക് കാരണം. ആഗോള തലത്തിൽ ഇന്ത്യൻ വംശജരായ ടെക് എക്സിക്യൂട്ടീവുകളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഉള്ളാൾ, മുമ്പ് സിഇഒമാരായിരുന്നതാണ് സാധാരണയായി ഈ സ്ഥാനത്ത് ഉണ്ടായിരുന്നത്.
Also Read: ഇനി തുണി അലക്കുമ്പോൾ കൊതുകും പമ്പകടക്കും; പുതിയ ഡിറ്റർജന്റ് വികസിപ്പിച്ച് ഐഐടി ഡൽഹി
ബ്രിട്ടനിൽ ജനിച്ച 63 കാരിയായ ജയശ്രീ ഉള്ളാൾ ഇപ്പോൾ കാലിഫോർണിയയിലെ സാന്താ ക്ലാരയിലാണ് താമസം. അവിടെ തന്നെയാണ് അരിസ്റ്റ നെറ്റ്‌വർക്‌സിന്റെ ആസ്ഥാനവും. വിദ്യാഭ്യാസം ഡൽഹിയിലെ കോൺവെന്റ് ഓഫ് ജീസസ് ആൻഡ് മേരി സ്കൂളിൽ, തുടർന്ന് സാൻഫ്രാൻസിസ്‌കോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദവും, സാന്റാ ക്ലാര യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് സയൻസും നേടി. 2025-ൽ ഓണററി ഡോക്ടറേറ്റ് ലഭിച്ചു.
അരിസ്റ്റ നെറ്റ്‌വർക്ക്സിൽ ചേരുന്നതിനു മുമ്പ് ഉള്ളാൾ സിസ്കോ സിസ്റ്റംസിൽ സീനിയർ എക്സിക്യൂട്ടീവായിരുന്നു, സ്വിച്ചിംഗ് ബിസിനസ്സ് വളർത്തുന്നതിൽ അവരുടെ പങ്ക് നിർണായകമായിരുന്നു. കരിയറിന്റെ തുടക്കത്തിൽ AMD, ഫെയർചൈൽഡ് സെമികണ്ടക്ടർ തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവർത്തിച്ചു. 2008-ൽ അരിസ്റ്റയുടെ സിഇഒയായി ചുമതലയേറ്റ അവർ 17 വർഷമായി കമ്പനിയെ വിജയകരമായി നയിക്കുന്നു. സോഫ്റ്റ്വെയർ-ഡ്രിവൻ നെറ്റ്വർക്കിംഗ്, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ വളർച്ച എന്നിവയിൽ ഉള്ളാളിന്റെ നേതൃത്വമാണ് അരിസ്റ്റയെ ആഗോള ശക്തിയാക്കിയതും ശേഖരച്ചെലവ് വളർത്തിയതും.
The post സുന്ദർ പിച്ചൈയ്ക്കും മുന്നിൽ ഇനി ജയശ്രീ ഉള്ളാൾ; ടെക് ലോകത്തെ ഏറ്റവും സമ്പന്ന appeared first on Express Kerala.



